നരേന്‍ വീണ്ടും മലയാളത്തില്‍, ഒപ്പം ഷറഫുദ്ദീനും ജോജുവും ; അദൃശ്യം നാളെ തിയ്യേറ്ററുകളില്‍

നരേന്‍ വീണ്ടും മലയാളത്തില്‍, ഒപ്പം ഷറഫുദ്ദീനും ജോജുവും ; അദൃശ്യം നാളെ തിയ്യേറ്ററുകളില്‍

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍, ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജയന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന അദൃശ്യം നാളെ തിയ്യേറ്ററുകളില്‍. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ്.

പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

മലയാളം , തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുഗി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ചെയ്തിരിക്കുന്നു. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ - ആതിരദില്‍ജിത്ത്.

Related Stories

No stories found.
The Cue
www.thecue.in