കോവിഡ് വിമുക്തനായി നടൻ സൂര്യ ഷൂട്ടിംഗ് ലൊക്കേഷനിൽ; സൂര്യ 40 ചിത്രീകരണം ആരംഭിച്ചു; സംവിധാനം പാണ്ഡിരാജ്

കോവിഡ് വിമുക്തനായി നടൻ സൂര്യ ഷൂട്ടിംഗ് ലൊക്കേഷനിൽ; സൂര്യ 40 ചിത്രീകരണം ആരംഭിച്ചു; സംവിധാനം പാണ്ഡിരാജ്

നടൻ സൂര്യയും സംവിധായകൻ പാണ്ടിരാജും ഒരുമിക്കുന്ന സൂര്യ 40 സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോവിഡ് പോസിറ്റിവ് ആയതിനെത്തുടർന്ന് സിനിമയിൽ നിന്നും വിട്ടുനിന്ന സൂര്യ ട്വിറ്ററിലൂടെയാണ് ലൊക്കേഷനിൽ തിരികെ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചത് .

ഒരു കർട്ടന്റെ മറവിൽ തോക്കും പിടിച്ച് നിൽക്കുന്ന ചിത്രമാണ് സൂര്യ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ശിവകാർത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് സൂര്യ 40. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. പ്രിയങ്ക അരുൾ ആണ് നായിക. വിനയ്, സത്യരാജ്, രാജ് കിരൺ എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രത്നവേലുവാണ് ഛായാഗ്രഹണം. സംഗീതം ഡി ഇമ്മാൻ. സിനിമയിൽ സൂര്യ അഞ്ച് ഗെറ്റപ്പുകളിൽ ആയിരിക്കും എത്തുകയെന്ന് പാണ്ഡിരാജ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

സൂര്യ 40 സിനിമയുടെ ചിത്രീകരണത്തിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസലിൽ സൂര്യ ജോയിൻ ചെയ്യും. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് വാടിവാസല്‍. തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന പ്രശസ്ത കൃതിയാണ് അതേ പേരില്‍ സിനിമയാക്കുന്നത്.