'എനിക്കും കിട്ടി'; അറബി വേഷത്തില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സിദ്ദിഖ്

'എനിക്കും കിട്ടി'; അറബി വേഷത്തില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സിദ്ദിഖ്

നടന്‍ സിദ്ധിഖ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. താരം തന്നെയാണ് വിസ സ്വീകരിച്ച വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അറബി വേഷത്തില്‍ വിസ സ്വീകരിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. താന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ലെന്നും ഗോള്‍ഡന്‍ വിസ ലഭിക്കില്ലെന്നുമാണ് കരുതിയരുന്നതെന്നും സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിദ്ദിഖിന്റെ വാക്കുകള്‍: 'എനിക്കും കിട്ടി ഗോള്‍ഡന്‍ വിസ. ഞാന്‍ ഒട്ടും മോഹിച്ചതോ ആഗ്രഹിച്ചതോ അല്ല ഈ അംഗീകാരം. നമ്മുക്ക് കിട്ടാന്‍ പോകുന്നില്ല ഇതൊന്നും എന്നതായിരുന്നു ചിന്ത. എന്റെ സുഹൃത്തായ സമീറിന്റെ ആഗ്രഹമായിരുന്നു ഇത്. ഒരു നടനെന്ന നിലയില്‍ എനിക്കു കിട്ടിയ അംഗീകാരം. യുഎഇ ഗവണ്‍മെന്റിനോട് നന്ദി. വളര്‍ത്തി വലുതാക്കിയ എല്ലാവരോടും കടപ്പാട്.'

സിദ്ദിഖിന് മുമ്പ് മലയാളത്തില്‍ നിന്ന് നിരവധി താരങ്ങള്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹരായിരുന്നു. അവസാനമായി നടി മീര ജാസ്മിനാണ് വിസ സ്വീകരിച്ചത്. അതിന് മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ആസിഫ് അലി, ആശാ ശരത്ത് എന്നിവര്‍ക്കും വിസ ലഭിച്ചിരുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമാണ് മലയാള സിനിമയില്‍ നിന്ന് ആദ്യമായി ഗോള്‍ഡന്‍ വിസ അംഗീകാരം യുഎഇ ഗവണ്‍മെന്റ് നല്‍കിയത്. പത്ത് വര്‍ഷം കാലാവധിയാണ് ഗോള്‍ഡന്‍ വിസക്കുള്ളത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.

The Cue
www.thecue.in