നടന്‍ ഡി.ഫിലിപ്പ് അന്തരിച്ചു

നടന്‍ ഡി.ഫിലിപ്പ് അന്തരിച്ചു

പ്രശസ്ത സിനിമാ, നാടക നടന്‍ ഡി ഫിലിപ്പ് നടന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് രാവിലെ മൂന്ന് മണിയോടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പ്രൊഫഷണല്‍ നാടകങ്ങളിലൂടെയാണ് ഫിലിപ്പ് ശ്രദ്ധേയനകുന്നത്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു ഫിലിപ്പ്.

അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. കോട്ടയം കുഞ്ഞച്ഛന്‍, വെട്ടം, അര്‍ത്ഥം, പഴശ്ശിരാജ, ടൈം തുടങ്ങി 50ലേറെ സിനിമകളില്‍ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ഫിലിപ്പ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

The Cue
www.thecue.in