'കൈദിയിലെ നെപ്പോളിയന്‌ പ്രീക്വൽ?'; ലോകേഷ് കനഗരാജ്

'കൈദിയിലെ നെപ്പോളിയന്‌ പ്രീക്വൽ?'; ലോകേഷ് കനഗരാജ്

കൈദിയിലെ നെപ്പോളിയനും വിക്രമിലെ റോളക്‌സിനും വേണ്ടി മാത്രം തന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ സിനിമകൾ സംഭവിച്ചേക്കാമെന്ന് ലോകേഷ് കനഗരാജ് പറഞ്ഞു. വിക്രമിന്റെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ലോകേഷ് കനഗരാജ്. ഒരു സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തനിക്ക് തോന്നുന്നത് ഓരോ കഥാപാത്രത്തിന് വേണ്ടിയും സീക്വലുകളും പ്രീക്വലുകളും ഒരുക്കാൻ കഴിയുന്നത് ആണെന്നും ലോകേഷ് കൂട്ടിചേർത്തു.

ലോകേഷ് കനഗരാജ് പറഞ്ഞത്

സിനിമാറ്റിക് യൂണിവേഴ്സിന്റെ ബേസിക്ക് ഐഡിയ ആയി ഉദ്ദേശിക്കുന്നത് ഈ യൂണിവേഴ്സിനെ വലുതാക്കുക എന്നതാണ്. അതിൽ സിനിമകളുടെ സീക്വലുകൾ തന്നെ ആയിരിക്കണം എന്ന് നിർബന്ധമില്ല, ചിലപ്പോൾ ചില കഥാപാത്രങ്ങളുടെ പ്രീക്വലുകളും ആയിരിക്കാം. ഈയൊരു ഫോർമാറ്റിൽ എന്നെ എക്സൈറ്റ് ചെയ്യിച്ചതും അത് തന്നെയാണ്.

കൈദി സിനിമയിലെ ജോർജ് മര്യാൻ അവതരിപ്പിച്ച നെപ്പോളിയൻ എന്ന കഥാപാത്രത്തിന്റെ കഥ മാത്രം ഒരു സിനിമയായി ഒരുക്കാൻ സാധിക്കും. അതുപോലെ തന്നെ വിക്രമിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം എവിടെ നിന്ന് വന്നു, അയാളുടെ ഭൂതകാലം എന്തായിരുന്നുവെന്നൊന്നും ആർക്കും അറിയില്ല. അതുകൊണ്ട് റോളക്‌സിന്റെ കഥ മാത്രം പറയുന്ന ഒരു സിനിമയും ഈ യൂണിവേഴ്സിന്റെ ഭാഗമായി ഒരുക്കാൻ സാധിക്കും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം മികച്ച രീതിയില്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലും റെക്കോർഡുകൾ അട്ടിമറിച്ചാണ് വിക്രം പ്രദർശനം തുടരുന്നത്. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദർ. അൻപറിവിന്റെ ആക്ഷൻ സീക്വൻസുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in