അടൂരിന് ആദരവുമായി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, അടൂര്‍ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം

അടൂരിന് ആദരവുമായി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, അടൂര്‍ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം

മലയാളത്തിലെ ക്ലാസിക് സിനിമയുടെ പ്രകാശമാനമായ അദ്ധ്യായമൊരുക്കിയ അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്ര ജീവിതത്തിന് ആദരമൊരുക്കി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ. അടൂരിന്റെ ചലച്ചിത്രയാത്രയ്ക്ക് 50 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടൂരിന്റെ പ്രസിദ്ധമായ ഏഴു സിനിമകളുടെ ഏറ്റവും മികച്ച ഡിജിറ്റല്‍ പ്രിന്റുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 2022 ജൂണ്‍ 20 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന അടൂര്‍ ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുകയാണ് സംഘടന. അടൂര്‍ ചിത്രങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന മലയാളികള്‍ക്ക് അപൂര്‍വ്വമായ ദൃശ്യവിരുന്നായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ച് രണ്ടു കാലങ്ങളില്‍ ഉണ്ടായ, ദേശീയ ശ്രദ്ധ നേടിയ രണ്ടു ഡോക്യുമെന്ററികളും ഈ മേളയില്‍ പ്രദര്‍ശിപ്പിക്കും.

Adoor film festival
Adoor film festival

2022 ജൂണ്‍ 20 ന് വൈകുന്നേരം 6 മണിക്ക് ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അടൂര്‍ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം വിഖ്യാത ചലച്ചിത്രസംവിധായകന്‍ ഗിരീഷ് കാസറവള്ളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഡോക്യുമെന്ററി (Images/Reflections: a documentary on Adoor Gopalakrishnan) പ്രദര്‍ശിപ്പിക്കും.

അടൂരിന് ആദരവുമായി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, അടൂര്‍ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം
അന്നുമിന്നും നാരായണിയെ മറ്റൊരാള്‍ക്കും ലളിതയോളം ഭംഗിയാക്കാനാകില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍
അടൂരിന് ആദരവുമായി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, അടൂര്‍ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം
അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു, മമ്മൂട്ടി നടനും വ്യക്തിയും

വിവിധ ദിവസങ്ങളില്‍ അടൂരിന്റെ പ്രധാന ചിത്രങ്ങള്‍ വിവിധ കാലങ്ങളിലെ ചലച്ചിത്ര പഠിതാക്കള്‍ അവതരിപ്പിക്കും. സ്വയംവരം, എലിപ്പത്തായം, കൊടിയേറ്റം, അനന്തരം, മതിലുകള്‍, വിധേയന്‍, നിഴല്‍ക്കുത്ത് എന്നിങ്ങനെ 7 അടൂര്‍ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. വിപിന്‍ വിജയ്, രാജീവ് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത അടൂര്‍ ഡോക്യുമെന്ററി ('ഭൂമിയില്‍ ചുവടുറപ്പിച്ച്') മേളയുടെ അവസാന ദിവസം പ്രദര്‍ശിപ്പിക്കും. അടൂര്‍ സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, ഓപ്പണ്‍ ഫോറം തുടങ്ങിയവയും ഈ ഓണ്‍ലൈന്‍ ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കും.

The Cue
www.thecue.in