ടൊവിനോ തോമസിന്റെ ഡിയര്‍ ഫ്രണ്ട് ജൂണ്‍ 10ന്, വിനീത് കുമാര്‍ സംവിധാനം

Tovino thomas starrer 'Dear Friend' to hit screens on June 10
Tovino thomas starrer 'Dear Friend' to hit screens on June 10

ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,'അയാള്‍ ഞാനല്ല'എന്ന ചിത്രത്തിനു ശേഷം നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ട് ' ജൂണ്‍ പത്തിന് സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ് തീയ്യേറ്ററിലെത്തിക്കുന്നു.

അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്,അര്‍ജ്ജുന്‍ രാധാകൃഷ്ണന്‍,സഞ്ജന നടരാജന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഷൈജു ഖാലിദ് നിര്‍വ്വഹിക്കുന്നു.

ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. പുഴുവിന് ശേഷം ഷറഫു-സുഹാസ് ടീമിന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രവുമാണ് ഡിയര്‍ ഫ്രണ്ട്. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് നിര്‍വ്വഹിക്കുന്നു.

എഡിറ്റിംഗ്- ദീപു ജോസഫ്, കല-ഗോകുല്‍ ദാസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം- മഷര്‍ ഹംസ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനുപ് എസ് പിള്ള,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്,കളറിസ്റ്റ്- ലിജു പ്രഭാകര്‍,സൗണ്ട് ഡിസൈന്‍-വിക്കി,കിഷന്‍, ഓഡിയോഗ്രഫി-രാജകൃഷ്ണന്‍ എം ആര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍-ജീസ് പൂപ്പാടി,ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ്-അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍- ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താന്‍,വിഎഫ്എക്‌സ്-മൈന്‍ഡ്സ്റ്റൈന്‍ സ്റ്റുഡിയോസ്,പബ്ലിസിറ്റി ഡിസൈന്‍-സ്പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി ആര്‍ ഒ- എ എസ് ദിനേശ്.

Related Stories

No stories found.
The Cue
www.thecue.in