'താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ടി വരും' ; സിനിമാരംഗത്തിന്റെ കൊവിഡ് അതിജീവനത്തില്‍ മണിരത്‌നം

'താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ടി വരും' ; സിനിമാരംഗത്തിന്റെ കൊവിഡ് അതിജീവനത്തില്‍
മണിരത്‌നം

കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പ്രതിഫലം കുറയ്‌ക്കേണ്ടി വരുമെന്ന് മുതിര്‍ന്ന സംവിധായകന്‍ മണിരത്‌നം. നിര്‍മ്മാണച്ചെലവ് കുറയ്‌ക്കേണ്ടതുണ്ട്. അങ്ങനെയേ ഈ രംഗത്തിന്റെ സുഗമമായ നടത്തിപ്പ് സാധ്യമാകൂ. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ സഹായവും ലഭ്യമാകേണ്ടതുണ്ട്.തിയേറ്റര്‍ റിലീസുകള്‍ പെട്ടെന്ന് സാധ്യമാവുക ബുദ്ധിമുട്ടാണെന്നും മണിരത്‌നം ചൂണ്ടിക്കാട്ടി. 'ദ ഫ്യൂച്ചര്‍ ഓഫ് മുവീസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്' എന്ന വിഷയത്തില്‍ സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (SICCI) സംഘടിപ്പിച്ച വെബിനാറിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് സിഇഒ ഷിബാസിഷ് സര്‍ക്കാറിനൊപ്പമാണ് അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുത്തത്.

'താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ടി വരും' ; സിനിമാരംഗത്തിന്റെ കൊവിഡ് അതിജീവനത്തില്‍
മണിരത്‌നം
മീടൂ: ‘വൈരമുത്തു മണിരത്‌നം ചിത്രത്തിലില്ല’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കി

'വിംബിള്‍ഡന്‍ ഫൈനല്‍ കണ്ടുകൊണ്ടിരിക്കെ മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നുവെന്ന് കരുതുക. എപ്പോഴാണ് മത്സരം പുനരാരംഭിക്കുകയെന്ന് നമുക്കറിയില്ല, പിന്നെ, മത്സരത്തിന്റെ താളവും അന്തരീക്ഷവുമൊക്കെ മാറിയിട്ടുണ്ടാകും. പക്ഷേ കളി മുന്നോട്ടുപോകും. കൊവിഡ് സിനിമാ മേഖലയില്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തെ മണിരത്‌നം ഉപമിച്ചത് ഇങ്ങനെയാണ്. 'പ്രീ പ്രൊഡക്ഷന്‍ പോസ്റ്റ് പ്രോഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകില്ല. എന്നാല്‍ ചിത്രീകരണത്തെ ഉറപ്പായും ബാധിക്കും. ഉദാഹരണത്തിന് ഞാന്‍ പത്താം നൂറ്റാണ്ട് പശ്ചാത്തലമായ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ആള്‍ക്കൂട്ടം വേണ്ട യുദ്ധരംഗങ്ങളൊക്കെ ഷൂട്ട് ചെയ്യാനുണ്ട്. എങ്ങനെയാണത് ചിത്രീകരിക്കുകയെന്നറിയില്ല. പക്ഷേ എങ്ങനെയെങ്കിലും ഞാനത് ചെയ്യും'. മണിരത്‌നം പറഞ്ഞു.

'താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ടി വരും' ; സിനിമാരംഗത്തിന്റെ കൊവിഡ് അതിജീവനത്തില്‍
മണിരത്‌നം
‘ലിജോ ഞാന്‍ നിങ്ങളുടെ ബിഗ് ഫാന്‍’, ലൈവില്‍ ലിജോ പെല്ലിശേരിയോട് മണിരത്‌നം

സംവിധാനം നിര്‍വഹിക്കുന്ന പൊന്നിയിന്‍ സെല്‍വത്തെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കി തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മികച്ച മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ രംഗത്ത് നിര്‍മ്മാണത്തിലും അവതരണത്തിലും അതിശയകരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. പക്ഷേ തിയേറ്ററില്‍ സിനിമ കാണുന്നതിന് അത് പകരമാവില്ല. എന്നാല്‍ തിയേറ്ററിലേക്ക് വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകും. പ്രത്യേകിച്ച് മധ്യവര്‍ഗക്കാരും സ്ത്രീകളും. ഡിജിറ്റല്‍ രംഗം മികച്ച സാധ്യതയാണ് തുറന്നിട്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ലോക്ക്ഡൗണില്‍ എന്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന ചോദ്യത്തിന് ഭാവിയിലേക്കുള്ള സ്‌ക്രിപ്റ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നായിരുന്നു മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in