'ഇതാണെടാ അമ്മ, ഇതായിരിക്കണമെടാ അമ്മ' ; താരസംഘടനയെ ട്രോളി ഷമ്മി തിലകന്‍

'ഇതാണെടാ അമ്മ, ഇതായിരിക്കണമെടാ അമ്മ' ; താരസംഘടനയെ ട്രോളി ഷമ്മി തിലകന്‍

കുഞ്ഞുങ്ങളെ പരുന്ത് റാഞ്ചാന്‍ നോക്കുമ്പോള്‍ തിരിച്ചാക്രമിക്കുന്ന അമ്മക്കോഴിയുടെ വീഡിയോ പോസ്റ്റ് ചെയ്ത് താരസംഘടനയെ ട്രോളി നടന്‍ ഷമ്മി തിലകന്‍. 'ഇതാണെടാ അമ്മ, ഇതായിരിക്കണമെടാ അമ്മ' എന്നായിരുന്നു വിഡിയോയ്ക്കുള്ള കുറിപ്പ്. അംഗങ്ങളെ സംരക്ഷിച്ച് ചേര്‍ത്തുനിര്‍ത്തുന്നതായിരിക്കണം സംഘടനയെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ഷമ്മി. ഭാവനയെ അവഹേളിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്ത് സംഘടനവിട്ട സാഹചര്യം നിലനില്‍ക്കെയാണ് ഷമ്മിയുടെ പരിഹാസം.

'ഇതാണെടാ അമ്മ, ഇതായിരിക്കണമെടാ അമ്മ' ; താരസംഘടനയെ ട്രോളി ഷമ്മി തിലകന്‍
'മോഹന്‍ലാല്‍ ഒളിച്ചോടുന്നു,അമ്മയുടെ നിയമാവലിയെക്കുറിച്ചോ ലിംഗസമത്വത്തെക്കുറിച്ചോ ധാരണയില്ല'; ഷമ്മി തിലകന്‍ അഭിമുഖം

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഭാവനയെയും തിലകനെയും തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ രൂക്ഷഭാഷയിലാണ് ഷമ്മി തിലകന്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്. സംഘടനാ മര്യാദകള്‍ പാലിച്ചാണ് നടന്‍ തിലകനെതിരെ നിന്നതെന്ന ഇടവേള ബാബുവിന്റെ പ്രസ്താവന അസംബന്ധമാണ്. ആര്‍ക്കെങ്കിലും തന്റെ പ്രസ്താവനകള്‍ മൂലം എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ തന്നെ ബോധ്യപ്പെടുത്തുന്ന പക്ഷം മാപ്പ് പറയാന്‍ തയ്യാറാണെന്ന് മറുപടിയില്‍ അച്ഛന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ കത്ത് നല്‍കി പതിനഞ്ച് ദിവസത്തിനകം അദ്ദേഹത്തെ പുറത്താക്കി. അത്തരമൊരു നടപടിയെടുക്കണമെന്ന മുന്‍വിധിയോടെയാണ് ഷോകോസ് നോട്ടീസ് നല്‍കിയതെന്ന് വ്യക്തമാണ്. അതാണോ സംഘടനാ മര്യാദയെന്ന് ഷമ്മി ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ. ദയവുചെയ്ത് നിരുപാധികം തിരിച്ചെടുക്കണം എന്ന് ഇടവേളബാബുവിനോട് അച്ഛന്‍ ആശുപത്രിയിലായിരിക്കെ താന്‍ കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചിരുന്നു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് ഇടവേള ബാബു പറഞ്ഞതെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കിയിരുന്നു. ഭാവന ട്വന്റിട്വന്റിയുടെ രണ്ടാം ഭാഗത്തിലുണ്ടാകുമോയെന്ന ചോദ്യത്തിന് മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്. ഇത്, ഉള്ളിലുള്ള കാര്യം അറിയാതെ വെളിയില്‍ ചാടിയതാണ് . സിനിമയില്‍ മരിച്ചുപോയ കഥാപാത്രമെന്നാണ് ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു പിന്നീട് പറഞ്ഞത് പിടിച്ചുനില്‍ക്കാനുള്ള ഉരുണ്ടുകളിയാണെന്നും ഷമ്മി തിലകന്‍ വിമര്‍ശിച്ചിരുന്നു.

#ഇതാണെടാ_അമ്മ...! #ഇതായിരിക്കണമെടാ_അമ്മ...!

Posted by Shammy Thilakan on Tuesday, October 20, 2020
The Cue
www.thecue.in