എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനെയും ഒരാളും വിളിച്ച് കാണില്ല, മദിരാശിയില്‍ നിന്ന് പറന്നെത്തിച്ചെയ്ത സിനിമ

എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനെയും ഒരാളും വിളിച്ച് കാണില്ല, മദിരാശിയില്‍ നിന്ന് പറന്നെത്തിച്ചെയ്ത സിനിമ

ചെങ്കോല്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവനെ ലോക്കപ്പിലിട്ട് ഇടിക്കുന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച അനുഭവം പങ്കുവച്ച് നടന്‍ ഷമ്മി തിലകന്‍. ഓ ഫാബി എന്ന സിനിമയുടെ ചെന്നൈയിലെ ഡബ്ബിംഗ് സെഷനില്‍ നിന്നാണ് ചെങ്കോല്‍ ചിത്രീകരണത്തിന് എത്തിയതെന്നും ഷമ്മി. സിബി മലയില്‍ സംവിധാനം ചെയ്ത ചെങ്കോല്‍, സിബി-ലോഹിതദാസ് കൂട്ടുകെട്ടിലെ കിരീടം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്.

ഷമ്മി തിലകന്റെ പോസ്റ്റ്

1985-ല്‍ ഇരകള്‍ എന്ന സിനിമയിലൂടെ ആരംഭിച്ച ചലച്ചിത്രലോകത്തെ എന്റെ പ്രയാണത്തിന് ഒരു വഴിത്തിരിവായ സിനിമ.

ചെങ്കോല്‍..ഒരു നാടക, സിനിമാ സംവിധായകന്‍ ആകുക എന്ന ആഗ്രഹത്തിന്, താല്‍ക്കാലിക വിരാമമിട്ട്..; ഒരു മുഴുവന്‍ സമയ അഭിനേതാവായി ഞാന്‍ മാറുവാന്‍ ഇടയായത്, 1993-ല്‍ ശ്രീ.A.K.ലോഹിത ദാസിന്റെ തൂലികയില്‍ പിറവിയെടുത്ത ഈ സിനിമയിലെ സബ്-ഇന്‍സ്‌പെക്ടര്‍ വേഷത്തോടെയാണ്..!

ഈ വേഷം ചെയ്യുന്നതിനായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷണ്മുഖ അണ്ണന്‍ വിളിക്കുമ്പോള്‍, മദിരാശിയില്‍ ഓ_ഫാബി എന്ന ചിത്രത്തിന്റെ തിരക്ക് പിടിച്ചുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലായിരുന്നു ഞാന്‍. ആ സിനിമയില്‍ ഫാബി എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ശബ്ദം നല്‍കുകയായിരുന്നു അപ്പോള്‍ ഞാന്‍..! ആനിമേഷന്‍ സാങ്കേതികവിദ്യ അത്രത്തോളം പുരോഗതി കൈവരിച്ചിട്ടില്ലാത്ത ആ സമയത്ത് വളരെ ശ്രമകരമായിരുന്നു എന്റെ ജോലി.

റിലീസ് തീയതി തീരുമാനിച്ചു കഴിഞ്ഞിരുന്നതിനാല്‍ അത് നിര്‍ത്തി വെച്ചിട്ട് ചെങ്കോലിന്റെ വര്‍ക്കിന് പോകാന്‍ മനസ്സാക്ഷി അനുവദിച്ചില്ല. അതിനാല്‍ ഷണ്മുഖ അണ്ണന്റെ ക്ഷണം മനസ്സില്ലാമനസ്സോടെ നിരസിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍..! എന്നാല്‍, എന്റെ വിഷമം മനസ്സിലാക്കിയ ഫാബിയുടെ സംവിധായകന്‍ ശ്രീക്കുട്ടന്‍ സ്വന്തം റിസ്‌കില്‍ എന്നെ വിട്ടുനല്‍കാന്‍ തയ്യാറായതിനാലും..; ആ വേഷം ഞാന്‍ തന്നെ ചെയ്യണം എന്ന കടുംപിടുത്തം ലോഹിയേട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനാലും ആ പോലീസ് തൊപ്പി എന്റെ തലയില്‍ തന്നെ വീണ്ടും എത്തിച്ചേരുകയായിരുന്നു. അതിന്, ലോഹിയേട്ടനോടെന്ന പോലെ തന്നെ ഫാബിയുടെ സംവിധായകന്‍ ശ്രീക്കുട്ടനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു..!???? അങ്ങനെ മദിരാശിയില്‍ നിന്നും ''പറന്നു വന്ന്'' അന്ന് ഞാന്‍ ചെയ്ത സീനാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്..!

#എന്ത്_കളി..? #എന്ത്_കളിയായിരുന്നെടാ_ഒരുമിച്ചു_കളിച്ചിരുന്നത്..?! ഈ ഡയലോഗ് എനിക്ക് ഒത്തിരി ജനപ്രീതി സമ്മാനിച്ചു എങ്കിലും..; ലാലേട്ടനെ ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുന്ന സീന്‍, ( https://youtu.be/0crtfR8ADIc ) അദ്ദേഹത്തിന്റെ ആരാധകരുടെ അപ്രീതി സമ്പാദിക്കാനും ഇടയാക്കി. അന്നവര്‍ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനേയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല.. അന്നത് ഒരുപാട് സങ്കടം ഉണ്ടാക്കി എങ്കിലും, ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനബോധമാണ് എന്നില്‍ ഉണ്ടാകുന്നത്..!

#കുത്തിപ്പൊക്കൽ പരമ്പര. (Chenkol-1993. Script : A.K.LohithDas. Direction : SibiMalayil 1985-ൽ #ഇരകൾ എന്ന സിനിമയിലൂടെ...

Posted by Shammy Thilakan on Monday, May 4, 2020

Related Stories

No stories found.
logo
The Cue
www.thecue.in