വാട്ട്‌സ് ആപ്പ് ചാറ്റിലെ ചില വാക്കുകള്‍ മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ; ദീപികയുടെ മറുപടികള്‍ തൃപ്തികരമല്ലെന്ന് എന്‍സിബി

വാട്ട്‌സ് ആപ്പ് ചാറ്റിലെ ചില 
വാക്കുകള്‍ മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ; ദീപികയുടെ മറുപടികള്‍ തൃപ്തികരമല്ലെന്ന് എന്‍സിബി

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിലെ ചില പ്രത്യേക വാക്കുകള്‍ മുന്‍നിര്‍ത്തിയായിരുന്നു ബോളിവുഡ് നടി ദീപിക പദുകോണിനോടുള്ള എന്‍സിബി ചോദ്യങ്ങള്‍. ചില വാക്കുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കോഡുകളായിരുന്നുവെന്നാണ് എന്‍സിബി സംശയിക്കുന്നത്. ദീപികയുടെ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് എന്‍സിബി അധികൃതര്‍ വ്യക്തമാക്കുന്നതെന്ന് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപിക നല്‍കിയ വിവരങ്ങള്‍ ശരിയാണോയെന്ന് നടിയുടെ ഫോണില്‍ നിന്നുള്ള വിശദാംശങ്ങളുമായി ഒത്തുനോക്കി വിലയിരുത്തുമെന്നുമാണ് എന്‍സിബിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

വാട്ട്‌സ് ആപ്പ് ചാറ്റിലെ ചില 
വാക്കുകള്‍ മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ; ദീപികയുടെ മറുപടികള്‍ തൃപ്തികരമല്ലെന്ന് എന്‍സിബി
മയക്കുമരുന്ന് കേസില്‍ ദീപിക പദുകോണിനെ വിട്ടയച്ചു; ചോദ്യം ചെയ്തത് ആറുമണിക്കൂര്‍

ദീപിക, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയവരുടെ മൊബൈലുകള്‍ അന്വേഷണസംഘം പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. വീണ്ടെടുത്ത 2017 ലെ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ്. സെലിബ്രിറ്റി മാനേജര്‍ ജയ സാഹയുടെ ഫോണില്‍ നിന്നാണ് സന്ദേശങ്ങള്‍ തിരിച്ചെടുത്തത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലാണ് അന്വഷണം. നടിമാരുടെ മൊഴികള്‍ വസ്തുതാപരമാണോയെന്ന് എന്‍സിബി ഒത്തുനോക്കി വിലയിരുത്തും. ശനിയാഴ്ചയായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം സുശാന്ത് മരണപ്പെട്ട സംഭവത്തിലെ അന്വേഷണം എന്‍സിബി രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിന്റെ നിഴലിലായി പോയെന്ന അഭിഭാഷകന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിബിഐ രംഗത്തെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും തീര്‍ത്തും പ്രൊഫഷണലായ പരിശോധനകളാണ് പുരോഗമിക്കുന്നതെന്നും എല്ലാ സാധ്യതകളും വിലയിരുത്തി വരികയാണെന്നും സിബിഐ പ്രസ്താവനയില്‍ വിശദീകരിച്ചു. എല്ലാ ശ്രദ്ധയും മയക്കുമരുന്ന് കേസിലേക്ക് വഴിതിരിച്ചുവിടപ്പെട്ടെന്നും നടന്റെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ഏത് ദിശയിലാണെന്നറിയില്ലെന്നുമായിരുന്നു അഭിഭാഷകന്‍ വികാസ് സിങ്ങ് നേരത്തേ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in