ഇനി പാലപ്പെട്ടി താജിന്റെ സ്‌ക്രീനിൽ സിനിമകൾ പറന്നിറങ്ങില്ല, സിനിമയിലേക്കടുപ്പിച്ച ഇടം നിശ്ചലമാകുന്നു

ഇനി പാലപ്പെട്ടി താജിന്റെ സ്‌ക്രീനിൽ സിനിമകൾ പറന്നിറങ്ങില്ല, സിനിമയിലേക്കടുപ്പിച്ച ഇടം നിശ്ചലമാകുന്നു
Summary

എന്നെ സിനിമയിലേക്കടുപ്പിച്ച ഇടമാണ് ഇപ്പോൾ നാല്പത്തി ഒന്ന് വർഷങ്ങൾക്ക് ശേഷം നിശ്ചലമാകാൻ പോകുന്നത്

ഇന്നൊരു വെള്ളിയാഴ്ചയാണ്...ഇപ്പോൾ സമയം 2:45.
ഇത് പോലെയുള്ള വെള്ളിയാഴ്ചകളിൽ കൃത്യം 2:45 ന് പാലപ്പെട്ടി താജിൽ മാറ്റിനി തുടങ്ങും... ഇനി മുതൽ പാലപ്പെട്ടി താജിന്റെ സ്‌ക്രീനിൽ സിനിമകൾ പറന്നിറങ്ങില്ല, ഇഷ്ടതാരങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടങ്ങൾ കാണാനും കേൾക്കാനും കഴിയില്ല... കഴിഞ്ഞ ദിവസം എന്റെ സുഹൃത്തും താജിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനുമായ ഖാദർക്ക (Abdul Kadher Thandangoli) അദ്ദേഹത്തിന്റെ മുഖപുസ്തകത്തിൽ കുറിച്ചു. '1979ൽ, ഉപ്പയും സുഹൃത്ത് ബാപ്പുക്കയും തുടങ്ങി വെച്ച താജ് ഇനിയില്ല. കോവിഡ് എന്ന മഹാമാരി എല്ലാം തകർത്തപ്പോൾ എനിക്കും ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു' വല്ലാത്ത വേദനയോടെയാണ് അദ്ദേഹം അത് കുറിച്ചത്.

കുഞ്ഞുനാളിൽ പുന്നയൂർകുളത്തെ ഉമ്മ വീട്ടിൽ വിരുന്നിന് പോയപ്പോഴാണ്, പാലപ്പെട്ടി താജ് ടാകീസിന്റെ ഉത്‌ഘാടനത്തിന്റെ അനൗൺസ്മെന്റുമായി വാഹനം കടന്നു പോയത് പുറകെ ഓടി നോട്ടീസ് കയ്യിൽ കിട്ടി നിവർത്തി നോക്കിയപ്പോൾ വായിക്കാനറിയാത്ത ആ പ്രായത്തിലും വല്ലാത്ത അഭിമാനവും സന്തോഷവും തോന്നി. ഇന്നലെ കഴിഞ്ഞപ്പോൾ ഞാൻ ഇന്നും ഓർക്കുന്നുണ്ട്. പിന്നീട് സ്കൂളിൽ ചേർന്ന് അക്ഷരം പറ്റിച്ചു തുടങ്ങിയപ്പോൾ താജിന്റെ മുന്നിലൂടെ പോകുമ്പോൾ തീയറ്റർ നോക്കാതെയും പോസ്റ്ററുകൾ കൂട്ടി വായിക്കാതെയും കടന്ന് പോയിട്ടില്ല.

എന്റെ ബാല്യ കൗമാരങ്ങളെ സിനിമയോടടുപ്പിച്ചത് പാലപ്പെട്ടി താജാണ്, എത്രയെത്ര സിനിമകൾ, മിക്കവാറും ആഴ്ചകളിൽ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും മാറി വരുന്ന എല്ലാ സിനിമകളും കാണും, കുഞ്ഞുനാള് മുതൽ അതൊരു ശീലമായിരുന്നു.... എന്നെ സിനിമയിലേക്കടുപ്പിച്ച ഇടമാണ് ഇപ്പോൾ നാല്പത്തി ഒന്ന് വർഷങ്ങൾക്ക് ശേഷം നിശ്ചലമാകാൻ പോകുന്നത്....

പാലപ്പെട്ടി താജ്
പാലപ്പെട്ടി താജ്

Related Stories

No stories found.
logo
The Cue
www.thecue.in