'ചായ് വാല'യുടെ ഭാഗമായി നയന്‍താര, ചെന്നൈയുടെ സ്വന്തം ബ്രാന്‍ഡിലേക്ക് 5 കോടിയുടെ നിക്ഷേപം

'ചായ് വാല'യുടെ ഭാഗമായി നയന്‍താര, ചെന്നൈയുടെ സ്വന്തം ബ്രാന്‍ഡിലേക്ക് 5 കോടിയുടെ നിക്ഷേപം

ചെന്നൈ കേന്ദ്രമായുള്ള ബിവറേജ് ബ്രാന്‍ഡ് ചായ് വാലയില്‍ നിക്ഷേപവുമായി നയന്‍താര. നയന്‍താരയും വിഗ്നേഷ് ശിവനും അഞ്ച് കോടിയുടെ ഓഹരി സ്വന്തമാക്കിയതായി തമിഴ് മാധ്യമങ്ങള്‍. കമ്പനി വിപൂലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ നിക്ഷേപകരെ തേടിയപ്പോഴാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം 'ചായ്‌വാല'യുടെ ഭാഗമായത്.

ചായ് വാല ബ്രാന്‍ഡിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ നിക്ഷേപം സ്വീകരിച്ചിരിക്കുന്നതെന്ന് സ്ഥാപകന്‍ വിദുര്‍ മഹേശ്വരി. തമിഴ്‌നാട്ടില്‍ അണ്ണാനഗര്‍, ആല്‍വാര്‍ പേട്ട്, അഡയാര്‍, കില്‍പോക് എന്നിവിടങ്ങളില്‍ അടക്കം 20 ഔട്ട് ലെറ്റുകളാണ് നിലവിലുള്ളത്. 35 പുതിയ ഔട്ട്‌ലൈറ്റുകളാണ് തുറക്കാന്‍ ആലോചനയെന്നും വിദുര്‍ മാധ്യമങ്ങളോട്.

നെട്രിക്കണ്‍ എന്ന ത്രില്ലറാണ് നയന്‍താരയുടെ അടുത്ത റിലീസ്. യനന്‍താരയും വിഗ്നേഷും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ ചായകളുമായി ചെന്നൈക്ക് സുപരിചിതമായ ബ്രാന്‍ഡ് ആയി ചായ് വാല ചുരുങ്ങിയ സമയത്തിനകം മാറിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in