മോഹന്‍ലാല്‍ ഇനി യുവസംവിധായകനൊപ്പം, മാസ് ചിത്രവുമായി വിവേക്, നിര്‍മ്മാണം ഷിബു ബേബി ജോണ്‍

Vivek Thomas Varghese
Vivek Thomas Varghese

ബറോസ്, റാം എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പുതുനിരയിലെ സംവിധായകനൊപ്പം. മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യചിത്രമായാണ് ഈ പ്രൊജക്ട് ഒരുങ്ങുന്നത്. മാസ് എന്റര്‍ടെയിനറായിരിക്കും എല്‍ 353 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്ട്.

ഷിബു ബേബി ജോണിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, മോഹന്‍ലാലിന്റെ സുഹൃത്ത് കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായാണ് ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി അതിരന്‍ എന്ന സിനിമയൊരുക്കിയ സംവിധായകനാണ് വിവേക്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in