കൂടെ പിറന്നിട്ടില്ലെങ്കിലും വല്യേട്ടന്‍ തന്നെയാണ് ഇച്ചാക്ക, മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

കൂടെ പിറന്നിട്ടില്ലെങ്കിലും വല്യേട്ടന്‍ തന്നെയാണ് ഇച്ചാക്ക, മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍. കൂടെ പിറന്നിട്ടില്ലെന്നേയുള്ളൂ, മമ്മൂട്ടിക്ക, തനിക്ക് ജേഷ്ഠനെ പോലെയല്ല, ജേഷ്ഠന്‍ തന്നെയാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി, രക്തബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം. അത്യാവശ്യസമയത്തെ കരുതല്‍ കൊണ്ടും ജീവിത മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായ കര്‍മബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ലെന്നേയുള്ളൂ, മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത് ജേഷ്ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജേഷ്ഠനെ പോലെയല്ല, ജേഷ്ഠന്‍ തന്നെയാണ് അദ്ദേഹം, മോഹന്‍ലാല്‍ പറഞ്ഞു.

ഒരേ കാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജേഷ്ഠന്‍, വ്യക്തിജീവിതത്തിലും അഭിനയജീവിതത്തിലും പ്രചോദിപ്പിച്ചൊരാള്‍ ശരീരം കൊണ്ടും ശബ്ദം കൊണ്ടും അഭിനയം കൊണ്ടുമെല്ലാം ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാരകാര്യമില്ല, ഈ ജന്മനാളില്‍ എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു, ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. happy birthday ichakka, lots of love and prayers

മമ്മൂട്ടിയുടെ 71-ാം പിറന്നാളാണ് ഇന്ന്. സിനിമ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള ഒരുപാട് പേര്‍ താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നു. 'മനുഷ്യന്‍, ഇതിഹാസം, ഏറ്റവും ലളിതവും ഏറ്റവും മനുഷ്യത്വമുള്ളവനുമായ ഒരേയൊരു മമ്മൂക്ക. നിങ്ങള്‍ ഉള്ള സാഹോദര്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാ?ഗ്യവാനാണ്. എല്ലാ ചുവടുകളിലും എപ്പോഴും വെളിച്ചം ഉണ്ടാകട്ടെ..', എന്നാണ് റസൂല്‍ പൂക്കൂട്ടി കുറിച്ചത്.

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക്' ആണ് മമ്മൂട്ടിയുടെ റിലീസാകാനുള്ള ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്ത് വിടും. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in