'സൗഹൃദത്തിന്റെ നിത്യഹരിതധാര' ,എം.വി ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് ചാക്കോച്ചനും സന്തോഷ് കുരുവിളയും

'സൗഹൃദത്തിന്റെ നിത്യഹരിതധാര' ,എം.വി ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് ചാക്കോച്ചനും സന്തോഷ് കുരുവിളയും

സിപിഐഎം സംസ്ഥാന സെക്രട്ടറിയാ ചുമതലയേറ്റ എം.വി ഗോവിന്ദന്‍മാസ്റ്ററെ സന്ദര്‍ശിച്ച് നടന്‍ കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും. ന്നാ താന്‍ കേസ് കൊട് എന്ന പുതിയ സിനിമയുടെ തിരുവനന്തപുരം പ്രമോഷന് വേണ്ടി എത്തിയപ്പോഴാണ് സൗഹൃദ സന്ദര്‍ശനം. രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ റിലീസ് പത്രപരസ്യത്തിനെതിരെ സിപിഎം അനുകൂല സൈബര്‍ ഹാന്‍ഡിലുകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമ ബഹിഷ്‌കരിക്കണമെന്ന സിപിഎം അനുകൂല സൈബര്‍ ഹാന്‍ഡിലുകളുടെ ആഹ്വാനത്തെ തള്ളി പാര്‍ട്ടിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പിന്നീട് രംഗത്തെത്തുകയായിരുന്നു.

എം.വി ഗോവിന്ദനും സിപിഎം നേതാവും ഭാര്യയുമായ പി.കെ ശ്യാമള ടീച്ചര്‍ക്കുമൊപ്പമുള്ള ഫോട്ടോയും സന്തോഷ് കുരുവിള സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

സന്തോഷ് കുരുവിളയുടെ പോസ്റ്റ്

സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത സഖാവ് എം.വി ഗോവിന്ദൻ മാഷിനും പത്നി ശ്രീമതി പി.കെ ശ്യാമളയ്ക്കുമൊപ്പം അൽപ്പനേരം! ഞാൻ ഏറെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം !എന്നിലെ പഴയ വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നൽകുന്ന സ്ഥാനാരോഹണമാണിത് .കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ , സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്. ഞാനും പ്രിയ നടൻ കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു. സ്നേഹാദരങ്ങളോടെ

Related Stories

No stories found.
logo
The Cue
www.thecue.in