ക്യാമറയ്ക്ക് മുന്നില്‍ സംഗീത് ശിവന്‍, കോട്ടയം ജനുവരി 17 ന്

ക്യാമറയ്ക്ക് മുന്നില്‍ സംഗീത് ശിവന്‍, കോട്ടയം ജനുവരി 17 ന്

യോദ്ധ,ഗാന്ധര്‍വം, നിര്‍ണയം എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ സംഗീത് ശിവന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് കോട്ടയം. പ്‌ളാന്റര്‍ മാത്തച്ചനെന്ന കഥാപാത്രമായി സംഗീത് ശിവന്‍ എത്തുന്നു. നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. സജിത്ത് നാരായണനും ബിനു ഭാസ്‌കറും ചേര്‍ന്ന് തിരക്കഥയെഴുതി നിര്‍മ്മിച്ച് ബിനു ഭാസ്‌കര്‍ സംവിധാനം ചെയ്ത ചിത്രവുമാണ് കോട്ടയം.

ഒരു CRPF ഉദ്യോഗസ്ഥയുടെ ദുരൂഹ മരണവും തുടര്‍ന്നുള്ള കേസന്വേഷണവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു റോഡ് മൂവിയുടെ സ്വാഭാവമുള്ള ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് കോട്ടയം. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ അഭിനയിക്കുന്നു.സംഗീത് ശിവന്റെ അരങ്ങേറ്റചിത്രം കൂടിയാണിത് . കോട്ടയം, പാലാ, തമിഴ്‌നാട്, ഹൈദരാബാദ്, അരുണാചല്‍ പ്രദേശ് എന്നീ സ്ഥലങ്ങള്‍ ആണ് പ്രധാന ലൊക്കേഷനുകള്‍. ബിനു ഭാസ്‌കര്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്

മാത്തച്ചന്റെ വലംകൈയായ ജോണിയായി അനീഷ് ജീ മേനോനും. നര്‍ത്തകിയും യോഗ അധ്യാപികയുമായ അന്നപൂര്‍ണി ദേവരാജ , മോഡലും നാഗാലാന്‍ഡില്‍ അധ്യാപികയുമായിരുന്ന നിസാന്‍, രവി മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നവര്‍ .

ശബ്ദമിശ്രണം പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍ അരുണ്‍ രാമവര്‍മ്മ, സംഗീതം ആല്‍ബിന്‍ ഡൊമിനിക്, എഡിറ്റിംഗ് ഡഫൂസ , കലാ സംവിധാനം ദിലീപ് നാഥ്.ജനുവരി 17 ന് ചിത്രം തിയറ്ററുകളിലെത്തും.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ സബ്‌സ്‌ക്രൈബ് ചെയ്യാം