അവനെ കോപപ്പെട്ട് പാത്തതില്ലയേ...,രജനിക്ക് മുന്നില്‍ പറക്കുന്ന വില്ലന്‍മാര്‍, ലോറികള്‍; ശിവയുടെ അണ്ണാത്തെ ടീസര്‍

അവനെ കോപപ്പെട്ട് പാത്തതില്ലയേ...,രജനിക്ക് മുന്നില്‍ പറക്കുന്ന വില്ലന്‍മാര്‍, ലോറികള്‍; ശിവയുടെ അണ്ണാത്തെ ടീസര്‍

തമിഴിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ ശിവ രജനീകാന്തിനെ നായകനാക്കി സംവിധാനം ചെയ്ത അണ്ണാത്തെ എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ദീപാവലി റിലീസാണ് സിനിമ. നയന്‍താരയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍.

ഖുശ്ബു, മീന, സൂരി, പ്രകാശ് രാജ്, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും ചിത്രത്തിലുണ്ട്. വെട്രി പളനിസ്വാമിയാണ് ക്യാമറ. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മാണം.

ഗ്രാമീണ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ആക്ഷന്‍ ഡ്രാമയാണ് അണ്ണാത്തെ. കബാലി, കാല, 2.0, പേട്ട, ദര്‍ബാര്‍ എന്നീ സിനിമകള്‍ക്ക് ശേഷമെത്തുന്ന രജനികാന്ത് ചിത്രവുമാണ്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു പ്രധാനമായും ചിത്രീകരണം.

തല അജിത്തിനെ നായകനാക്കി വേതാളം, വിവേകം, വിശ്വാസം എന്നീ സിനിമകള്‍ തുടര്‍ച്ചയായി ഒരുക്കിയ ശിവ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം കൈകോര്‍ക്കുന്ന ചിത്രവുമാണ് അണ്ണാത്തെ. നവംബര്‍ നാലിന് അണ്ണാത്തെ തിയറ്ററുകളിലെത്തും.

രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചതിന് ശേഷം തിയറ്ററിലെത്തുന്ന രജനീകാന്ത് ചിത്രവുമാണ് അണ്ണാത്തെ.

The Cue
www.thecue.in