എന്റെ പേരിനൊപ്പം ഇനി 'തല' വേണ്ട, ആരാധകരോടും മാധ്യമങ്ങളോടും അജിത് കുമാര്‍

എന്റെ പേരിനൊപ്പം ഇനി 'തല' വേണ്ട, ആരാധകരോടും മാധ്യമങ്ങളോടും അജിത് കുമാര്‍

തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ ആരാധകര്‍ക്ക് 'തല'യാണ്. എന്നാല്‍ തന്നെ ഇനി മുതല്‍ 'തല' എന്ന് വിശേഷിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് അജിത് കുമാര്‍. മാധ്യമങ്ങളോടും പൊതുസമൂഹത്തോടും ആരാധകരോടുമാണ് അജിത്തിന്റെ അഭ്യര്‍ത്ഥന. രജനീകാന്ത് സ്റ്റൈല്‍ മന്നന്‍ എന്നും വിജയ് ദളപതി എന്നും അറിയപ്പെടുന്നത് പോലെ തല എന്ന വിശേഷണത്തിനൊപ്പമാണ് മാധ്യമങ്ങളും അജിത്ത് കുമാറിനെ വിശേഷിപ്പിച്ചിരുന്നത്. അജിത് കുമാര്‍ തന്റെ പിആര്‍ഒ സുരേഷ് ചന്ദ്ര വഴിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഇനി മുതല്‍ അജിത്, അജിത് കുമാര്‍, എ.കെ എന്നീ പേരുകള്‍ മാത്രം ഞാന്‍ പരാമര്‍ശിക്കപ്പെട്ടാല്‍ മതിയെന്നാണ് ആഗ്രഹം. 'തല' എന്നോ മറ്റെന്തെങ്കിലും വിശേഷണമോ എന്റെ പേരിന് മുന്നിലായി ഉപയോഗിക്കരുത്.

തന്റെ പേരിലുള്ള ഔദ്യോഗിക ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട നടന്‍ കൂടിയാണ് അജിത്. മങ്കാത്ത എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആരാധക സംഘടനയുടെ ഔദ്യോഗിക വിഭാഗത്തെ അജിത് പിരിച്ചുവിടുന്നതായി അറിയിച്ചു. ഫാന്‍സ് അസോസിയേഷനുകളിലെ മോശം പ്രവണതകളിലുള്ള അസംതൃപ്തി മൂലമായിരുന്നു ഈ നീക്കം.

 #AjithKumar
#AjithKumar

തല എന്ന പേര് വന്ന വഴി

മാസ്സ് ഹീറോ എന്ന നിലയിലേക്ക് അജിത്തിനെ ഉയര്‍ത്തിയ ചിത്രവുമാണ് ദീന. സുരേഷ് ഗോപിയുടെ ജ്യേഷ്ഠന്‍ കഥാപാത്രം ആദ്യമായി വിളിച്ച 'തല' എന്ന ചെല്ലപ്പേര് തമിഴകത്തിന് അജിത്ത് എന്ന നടനോള്ള വികാരവായ്പ്പിലൂര്‍ന്ന വിളിയായി. വിഷ്ണുവര്‍ധന്‍ ഒരുക്കിയ ബില്ല റീമേക്ക് ആണ് തമിഴകത്തിന്റെ താരാപഥത്തില്‍ അജിത്തിനെ രജിനിയുടെ പിന്‍മുറക്കാരനാക്കിയത്. അജിത്തിന്റെ പ്രതിനായക ഭാവമുള്ള നായകകഥാപാത്രങ്ങളുടെ ആവര്‍ത്തനം ആരംഭിക്കുന്നതും ബില്ലയില്‍ നിന്നാണ്. 2003ന് ശേഷം കാര്‍ റേസ് കമ്പം മൂലം അജിത് സിനിമകള്‍ കുറച്ചിരുന്നു. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി വന്നപ്പോള്‍ ഏകന്‍ എന്ന ചിത്രത്തിന് ശേഷം അജിത് ബ്രേക്ക് എടുത്തു. കിരീടം തമിഴ് റീമേക്കില്‍ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും വന്‍വിജയമായില്ല. ഏകന്‍,അസല്‍ എന്നീ ചിത്രങ്ങളില്‍ അജിത്തിന്റെ ഇടപെല്‍ സ്‌ക്രിപ്ടില്‍ ഉള്‍പ്പെടെ ഉണ്ടായെങ്കില്‍ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ തലകുത്തി.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആണ് അജിത് കുമാര്‍ നായകനായ പുതിയ സിനിമ.

എന്റെ പേരിനൊപ്പം ഇനി 'തല' വേണ്ട, ആരാധകരോടും മാധ്യമങ്ങളോടും അജിത് കുമാര്‍
സുരേഷ് ഗോപി വിളിച്ചു ‘തല’, അഭിമുഖത്തിനും അവാര്‍ഡ് ഷോകളിലും ‘തല’വെട്ടമില്ല

Related Stories

No stories found.
logo
The Cue
www.thecue.in