ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, വധു അനീഷ പൗലോസ് വിവാഹനിശ്ചയം വീഡിയോ

ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, വധു അനീഷ പൗലോസ് വിവാഹനിശ്ചയം വീഡിയോ

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം അങ്കമാലിയില്‍ വച്ച് നടന്നു. ഓഗസ്റ്റ് എട്ടിന് അങ്കമാലിയിലാണ് വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയിലെത്തിയത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ആയിരുന്നു ആന്റണിയുടെ രണ്ടാമത്തെ സിനിമ. ലിജോ പെല്ലിശേരിയുടെ തന്നെ ജെല്ലിക്കട്ട് എന്ന സിനിമയിലും നായകന്‍ ആന്റണി വര്‍ഗീസ് ആയിുരന്നു.\

അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് ആന്റണി വര്‍ഗീസിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍.

അയര്‍ലണ്ടില്‍ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു അനിഷ പൗലോസ്. വിവാഹത്തിനായി നാട്ടിലെത്തിയതാണ്. ആന്റണിയുടെ നാട്ടുകാരി കൂടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in