‘ഇതെന്തൊരു മഹാമായ’; മമ്മൂട്ടി ചെയ്യുന്നത് 25 കാരന് പോലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെന്ന് ഗോകുലം ഗോപാലന്‍

‘ഇതെന്തൊരു മഹാമായ’; മമ്മൂട്ടി ചെയ്യുന്നത് 25 കാരന് പോലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെന്ന് ഗോകുലം ഗോപാലന്‍

മമ്മൂട്ടി ഈ പ്രായത്തില്‍ ചെയ്യുന്നത് 25 കാരന് പോലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണെന്ന് നിര്‍മ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്‍. ഇതെന്തൊരു മഹാമായയാണെന്ന് താന്‍ ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാമത്, രാമു കാര്യാട്ട് സ്മാരക പുരസ്‌കാര വിതരണത്തിനിടെയായിരുന്നു അദ്ദേഹം മമ്മൂട്ടിയെ പ്രശംസിച്ചത്.

‘ഇതെന്തൊരു മഹാമായ’; മമ്മൂട്ടി ചെയ്യുന്നത് 25 കാരന് പോലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെന്ന് ഗോകുലം ഗോപാലന്‍
പിന്നെ എന്തിന് മമ്മൂട്ടിയോട് യുദ്ധം? അദ്ദേഹം ചെയ്ത മഹത്തായ റോളുകള്‍ എനിക്ക് ചെയ്യാനാകില്ലെന്ന ബോധ്യമുണ്ട്

‘ഷൈലോക്ക് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. 25 വയസ്സായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെന്തൊരു മഹാമായയാണെന്ന് എനിക്കറിയില്ല. പഠിക്കുന്ന കാലം തൊട്ടേ മമ്മൂട്ടിയുമായി ലോഗ്യമുണ്ട്. വര്‍ത്തമാനം പറയാറുണ്ട്. അന്നൊക്കെ അനുജനെ പോലെ തോന്നുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ മകനെപ്പോലെയാണ് തോന്നുന്നത്’

ഗോകുലം ഗോപാലന്‍

മികച്ച നടനുളള രാമു കാര്യാട്ട് അവാര്‍ഡ് ഏറ്റുവാങ്ങിയ മമ്മൂട്ടിയെ അടുത്തുനിര്‍ത്തിക്കൊണ്ടായിരുന്നു പ്രശംസ. തൃശ്ശൂര്‍ നാട്ടിക ബീച്ചില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരവിതരണം. മാമാങ്കത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

'നാട്ടിക ബീച്ചില്‍ നില്‍ക്കുമ്പോള്‍ ഗോവയിലെ പ്രതീതിയാണ് തോന്നുന്നത്. ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് രാമു കാര്യാട്ട് എന്ന സംവിധായകനെ വര്‍ഷാവര്‍ഷം ഓര്‍ക്കുന്നത് വലിയ കാര്യമാണ്. ഇവിടെ ഈ കാണുന്ന ആഘോഷം എന്നും നിലനില്‍ക്കട്ടെ'. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. പ്രമുഖ വ്യവസായി എം.എ യൂസഫലി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സമ്മേളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

‘ഇതെന്തൊരു മഹാമായ’; മമ്മൂട്ടി ചെയ്യുന്നത് 25 കാരന് പോലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെന്ന് ഗോകുലം ഗോപാലന്‍
പീലിത്തിരുമുടിക്കെട്ടില്‍...മാമാങ്കത്തിലെ മമ്മൂട്ടിയുടെ പെണ്‍നൃത്തത്തിന്റെ വീഡിയോ

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് നൈല ഉഷ മികച്ച നടിയായി. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഉണ്ണി മുകുന്ദന്‍ ഏറ്റുവാങ്ങി. വിജയ് യേശുദാസ് ആണ് മികച്ച ഗായകന്‍. മാമാങ്കം എന്ന സിനിമയിലൂടെ അനു സിത്താര ജനപ്രിയ താരമായി. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിബിന്‍ ജോര്‍ജ്ജാണ് മികച്ച വില്ലന്‍, തിരക്കഥാകൃത്തായി മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ബിബിന്‍. മാമാങ്കത്തിലെ കഥാപാത്രത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ച മാസ്റ്റര്‍ അച്യുതന്‍ ബാലതാരത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചു. ലൂസിഫറിലെ അഭിനയത്തിലൂടെ സാനിയ ഇയ്യപ്പന്‍ യൂത്ത് ഐക്കണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടി സ്വാസികയ്ക്കാണ്. മാമാങ്കത്തില്‍ ഉണ്ണിനീലി എന്ന കഥാപാത്രമായെത്തിയ നടി ഇനിയയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in