ഡീഗ്രേഡിംഗ് ഉണ്ട്, ആവേശത്തിനിടെ മുങ്ങിപ്പോകുന്നതാണ്; ഭീഷ്മയെക്കുറിച്ച് മമ്മൂട്ടി

Bheeshmaparvam

Bheeshmaparvam

ഭീഷ്മപര്‍വം റിലീസിന് പിന്നാലെ ഡീഗ്രേഡിംഗ് നടക്കുന്നുണ്ടെന്ന് മമ്മൂട്ടി. ഡീഗ്രേഡിംഗ് ഉണ്ട്, സിനിമയുടെ ആവേശത്തിനിടെ മുങ്ങിപ്പോകുന്നതാണെന്നും മമ്മൂട്ടി. ഭീഷ്മപര്‍വത്തിനെതിരെ യാതൊരു തരത്തിലും ഡീഗ്രേഡിംഗ് നടന്നിട്ടില്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു ദുബൈയില്‍ മറുപടി.

മമ്മൂട്ടിയുടെ വാക്കുകള്‍

''ഡീഗ്രേഡിംഗ് ഒക്കെ ഉണ്ട്, ഇതൊന്നും ആസൂത്രിതമായി പുറകില്‍ നിന്ന് ആരും ചെയ്യുന്നതല്ല, ചില ആളുകളുടെ സമീപനമാണ്. ഡീഗ്രേഡിംഗ് ഒക്കെ ഉണ്ട്.''

ഭീഷ്മപര്‍വം കൊവിഡ് കാലത്ത് റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും മികച്ച കളക്ഷനുമായി മുന്നേറുകയാണ്. 3 കോടി 76 ലക്ഷത്തിന് മുകളില്‍ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. രണ്ട് കോടിക്ക് മുകളില്‍ ചിത്രത്തിന് ഓപ്പണിംഗ് ഡേ ഷെയര്‍ ലഭിച്ചതായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ ദ ക്യു' വിനോട് പറഞ്ഞു. ഗള്‍ഫിലും ഏറെ കാലത്തിനിടെ ഒരു മമ്മൂട്ടി സിനിമക്ക് ലഭിക്കുന്ന വമ്പന്‍ ഓപ്പണിംഗ് ഭീഷമയുടേതാണ്. സിനിമയുടെ പ്രചരണത്തിനായി ഗള്‍ഫിലാണ് മമ്മൂട്ടി.

മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍, ആറാട്ട് എന്നീ സിനിമകള്‍ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ് നടന്നതായി മോഹന്‍ലാലും, ബി ഉണ്ണിക്കൃഷ്ണന്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു. ഡീ ഗ്രേഡിംഗും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രചരണവും ഒഴിവാക്കാന്‍ സൂപ്പര്‍താര സിനിമകള്‍ക്ക് ഉള്‍പ്പെടെ ഫാന്‍സ് ഷോ നിരോധിക്കാനാണ് ഫിയോക് തീരുമാനം. ഏപ്രില്‍ മുതല്‍ ഫാന്‍സ് സ്‌പെഷ്യല്‍ ഷോ അനുവദിക്കില്ല.

അമല്‍നീരദും ദേവദത്ത് ഷാജിയും തിരക്കഥയെഴുതിയ ഭീഷ്മപര്‍വം നിര്‍മ്മിച്ചിരിക്കുന്നത് അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ്. അമല്‍ നീരദിന്റെ ബിഗ് ബിക്ക് ശേഷമുള്ള മമ്മൂട്ടി ചിത്രവുമാണ് ഭീഷ്മ. അമല്‍നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് സിനിമയുടെ വിതരണം.

<div class="paragraphs"><p>Bheeshmaparvam</p></div>
ഭീഷ്മ, ഗോഡ്ഫാദറിനും മമ്മൂട്ടിക്കുമുള്ള ട്രിബ്യൂട്ട് BheeshmaParvam Review

Related Stories

No stories found.
logo
The Cue
www.thecue.in