അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ പിടിച്ച് നിര്‍ത്തിയതാ, ഹൃദയം തൊട്ട് പെപ്പെയുടെ മെയ്ദിനാശംസ

അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ പിടിച്ച് നിര്‍ത്തിയതാ, ഹൃദയം തൊട്ട് പെപ്പെയുടെ മെയ്ദിനാശംസ
Antony Varghese fb page

നൂറിനടുത്ത് പുതുമുഖതാരങ്ങളെ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്. കൂട്ടത്തില്‍ നായകനായി വന്ന ആന്റണി വര്‍ഗീസ് മലയാളത്തിലെ യുവതാരനിരയില്‍ പ്രധാനിയായി. ലോകം മെയ്ദിനം ആഘോഷിക്കുമ്പോള്‍ പെപ്പെ എന്ന് വിളിക്കുന്ന ആന്റണി വര്‍ഗീസ് ഇട്ട മേയ്ദിനാശംസകളാണ് ചലച്ചിത്രലോകവും ആസ്വാദകരും ഒരു പോലെ ഏറ്റെടുത്തത്. ഓട്ടോ ഡ്രൈവറായ അപ്പനെ ഓട്ടോയ്ക്കരികില്‍ നിര്‍ത്തി എടുത്ത ചിത്രമാണ് മെയ്ദിനത്തില്‍ പെപ്പെ ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവച്ചത്. ഇന്‍സ്റ്റയില്‍ ഫാദര്‍ജിയെന്ന് ചുരുക്കിയപ്പോള്‍ ഫേസ്ബുക്കില്‍ കുഞ്ഞുകുറിപ്പിനൊപ്പമാണ് ചിത്രം. 'തൊഴിലാളിദിനാശംസകള്‍.... അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ....' ഇങ്ങനെയായിരുന്നു കുറിപ്പ്. അധ്വാനിയായ അച്ഛനെക്കുറിച്ചുള്ള അഭിമാനം പങ്കിടുന്നതായിരുന്നു കുറിപ്പ്.

‘തൊഴിലാളിദിനാശംസകള്‍.... അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ....’

ആന്റണി വര്‍ഗീസിന്റെ അപ്പനും പോസ്റ്റും നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയുടെ ഹൃദയം തൊട്ടു. നിരവധി സംവിധായകരും താരങ്ങളും കമന്റില്‍ സ്‌നേഹം അറിയിച്ച് എത്തി. അച്ഛന്‍ ഓട്ടോ ഡ്രൈവറായതിനാല്‍ അടുപ്പം കാട്ടുകയോ വലിയ സൗഹൃദം പുലര്‍ത്തുകയോ ചെയ്യാത്ത പലരും താന്‍ സിനിമാ താരമായപ്പോള്‍ വലിയ ചങ്ങാത്തവുമായി വന്നിരുന്നതായി ആന്റണി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അങ്കമാലി ഡയറീസിന് ശേഷം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രമായി പെപ്പെയുടേതായി വന്നത്. ലിജോ പെല്ലിശേരിയുടെ പുതിയ ചിത്രമായ ജെല്ലിക്കെട്ട് ആണ് ആന്റണിയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസ്.

View this post on Instagram

Father ji...... World labour day wishes

A post shared by antony varghese (@antony_varghese_pepe) on

എറണാകുളം രജിസ്‌ട്രേഷനിലുള്ള കാവല്‍മാലാഖ എന്ന ഓട്ടോയുമായി യൂണിഫോമില്‍ നില്‍ക്കുന്ന അപ്പന്റെ ചിത്രമാണ് പെപ്പെയുടെ പോസ്റ്റിന് പിന്നാലെ എല്ലാവരും ഏറ്റെടുത്തത്.

കാല്‍ലക്ഷത്തോളം ലൈക്കുകളാണ് ഈ വാര്‍ത്ത എഴുതും വരെ ആന്റണിയുടെ പോസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്. ഫിലിം ഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ള ഉള്‍പ്പെടെയുള്ളവര്‍ കമന്റിലും ആന്റണിയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.

Related Stories

No stories found.
The Cue
www.thecue.in