ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്, നായിക സമാന്ത

ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്, നായിക സമാന്ത

ഉണ്ണി മുകുന്ദൻ ആദ്യമായി നായകനാകുന്ന തെലുങ്ക് ചിത്രത്തിന് യശോദ എന്ന് പേരിട്ടു. ഹരിയും ഹരീഷ് ശങ്കറും ചേർന്നാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുക്കുന്ന സിനിമയിൽ സമാന്തയാണ് നായിക. വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രമാകുന്ന യശോദയുടെ ഷൂട്ടിംഗ് ഡിസംബർ ആദ്യവാരം ഹൈദരാബാദിൽ ആരംഭിക്കും.

കൊറത്താല ശിവ സംവിധാനം ചെയ്ത ജനത ഗാരേജിൽ മോഹൻലാലിൻറെ മകനായിട്ടായിരുന്നു ഉണ്ണി മുകുന്ദന്റെ തെലുങ്ക് അരങ്ങേറ്റം. 2018ൽ ഭാഗമതിയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന കില്ലാടിയിൽ രവി തേജയുടെ ഒപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ഉണ്ണി മുകുന്ദൻ.

തെലുങ്ക് സിനിമയിൽ ഉണ്ണി മുകുന്ദന് ലഭിക്കുന്ന സ്വീകാര്യതയാണ് ഇപ്പോൾ നായകനായുള്ള സിനിമക്കും കാരണമായത്. ശ്രീദേവി മൂവീസാണ് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന യശോദ നിർമിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിച്ച് വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ ഉണ്ണി മുകുന്ദന്റെ പ്രധാന റിലീസുകളിൽ ഒന്നാണ്. മോഹൻലാൽ ചിത്രങ്ങളായ ബ്രോഡാഡിയിലും ട്വൽത് മാനിലും ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in