ദര്‍ശന..., കാമ്പസ് പ്രണയതീവ്രതയുമായി ഹൃദയം ടീസര്‍

ദര്‍ശന...,  കാമ്പസ് പ്രണയതീവ്രതയുമായി ഹൃദയം ടീസര്‍

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഹൃദയം എന്ന സിനിമയുടെ ടീസര്‍ പുറത്ത്. 2022 ജനുവരി 21ന് റിലീസിനൊരുങ്ങുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ്.

കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡയലോഗില്‍ തുടങ്ങുന്ന ഒന്നര മിനിറ്റ് ടീസര്‍ ദര്‍ശന എന്ന ഗാനത്തിന്റെ തുടര്‍ച്ചയാണ്. അരുണിന്റേയും ദര്‍ശനയുടെയും നാല് വര്‍ഷത്തെ കോളേജ് ജീവിതം അടയാളപ്പെടുത്തുന്ന സിനിമയുടെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലാണ്.

സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം.

അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, ജോണി ആന്റണി , അശ്വത്ത് ലാല്‍,വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ദര്‍ശന എന്ന ആദ്യ ഗാനം തരം ഗമായി മാറിയിരുന്നു. ഈ പാട്ട് 12 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്. മെരിലാന്‍ഡ് സിനിമാസിന്റെ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മാണം.

ഒരു യുവാവിന്റെ ജീവിതത്തിലെ നിര്‍ണായകമായ യാത്രയാണ് ചിത്രമെന്ന ദ ക്യു അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

The Cue
www.thecue.in