നടന്‍ അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ച് പ്രവാസി മലയാളി

നടന്‍ അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ച് പ്രവാസി മലയാളി

നടന്‍ അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ച് മലയാളി. യു.എ.ഇയില്‍ അല്ലു അര്‍ജുന്‍ എത്തിയപ്പോഴാണ് പ്രവാസി മലയാളിയായ റിയാസ് കില്‍ട്ടണ്‍ അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് നല്‍കിയത്.

ഇതിനോടകം നിരവധി പേരാണ് അല്ലു അര്‍ജുനൊപ്പം റിയാസ് കില്‍ട്ടണ്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

പുഷ്പയാണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക.

Related Stories

No stories found.