തകര്‍പ്പന്‍ നൃത്തവുമായി ഭാവനയും സുഹൃത്തുക്കളും, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തകര്‍പ്പന്‍ നൃത്തവുമായി ഭാവനയും സുഹൃത്തുക്കളും, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഭാവനയുടെയും സുഹൃത്തുക്കളുടെയും തകര്‍പ്പന്‍ നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഭാവന, രമ്യനമ്പീശന്‍, സയനോര, ശില്‍പ ബാല, മൃദുല ബാലമുരളി എന്നിവര്‍ ചേര്‍ന്ന് താള്‍ എന്ന സിനിമയിലെ 'കഹിന്‍ ആഗ് ലഗേ' എന്ന പാട്ടിനാണ് ചുവടുവെച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സിന്റെ വീഡിയോ ഭാവനയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കളാണ് ഇവരെല്ലാം. ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. 99 എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. ഭജ്രംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയവാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍.

Related Stories

No stories found.
The Cue
www.thecue.in