ജാവേദ് അക്തറിന്റെ മാനനഷ്ട കേസില്‍ കങ്കണയ്ക്ക് തിരിച്ചടി; ബോംബെ ഹൈക്കോടതി ഹര്‍ജി തള്ളി

ജാവേദ് അക്തറിന്റെ മാനനഷ്ട കേസില്‍ കങ്കണയ്ക്ക് തിരിച്ചടി; ബോംബെ ഹൈക്കോടതി ഹര്‍ജി തള്ളി

പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ രണാവത്തിന് തിരിച്ചടി. കേസില്‍ കങ്കണയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.

തനിക്കെതിരായ നടപടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. 2020ലായിരുന്നു അദ്ദേഹം കങ്കണക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.

ഒരു അഭിമുഖത്തിനിടെ ബോളിവുഡിലെ പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ തലവനാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണ പറഞ്ഞത്. കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കങ്കണയുടെ പരാമര്‍ശങ്ങള്‍ പെന്‍ഡ്രൈവിലാക്കി ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ കോടതിക്ക് സമര്‍പ്പിച്ചിരുന്നു. കങ്കണയുടെ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ജാവേദ് അക്തറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നെന്നും

നേരത്തെ അന്ധേരി മജിസ്‌ട്രേറ്റ് കോടതി കേസില്‍ നടപടികള്‍ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതില്‍ കങ്കണ ജാമ്യം നേടുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ തുടര്‍നടപടിളെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.

Related Stories

No stories found.
The Cue
www.thecue.in