കടുവക്ക് മുമ്പ് മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം, 12 വര്‍ഷത്തിന് ശേഷം

കടുവക്ക് മുമ്പ് മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം, 12 വര്‍ഷത്തിന് ശേഷം

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു.

ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം. മോഹന്‍ലാല്‍- ഷാജി കൈലാസ് കുട്ടുകെട്ടില്‍ പിറന്ന നരസിംഹം, ആറാന്‍തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.

പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി കൈലാസിന്റെ പ്രോജക്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ മോഹന്‍ലാല്‍ ബറോസിന്റെ അടുത്ത ഘട്ട ചിത്രീകരണത്തിലേക്ക് കടക്കും.

Related Stories

No stories found.
The Cue
www.thecue.in