സിനിമയോട് ഗുഡ് ബൈ പറയുന്നതിന് മുമ്പ് സംവിധാനം ചെയ്യും; 29 വര്‍ഷം മുമ്പ് വിദേശ ചാനലിന് മമ്മുട്ടി നല്‍കിയ അഭിമുഖം

സിനിമയോട് ഗുഡ് ബൈ പറയുന്നതിന് മുമ്പ് സംവിധാനം ചെയ്യും; 29 വര്‍ഷം മുമ്പ് വിദേശ ചാനലിന് മമ്മുട്ടി നല്‍കിയ അഭിമുഖം

സിനിമയോട് ഗുഡ് ബൈ പറയുന്നതിന് മുമ്പ് സ്വന്തമായി ഒരു സിനിമ സംവിധാം ചെയ്യുമെന്ന് നടന്‍ മമ്മൂട്ടി. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞത്.

എ.വി.എം ഉണ്ണിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ അഭിമുഖം വീണ്ടും ഷെയര്‍ ചെയ്തത്.

''സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട് പക്ഷേ എനിക്ക് ഇപ്പോഴും പേടിയാണ്. സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യമായ മാനസികാവസ്ഥയിലല്ല ഞാന്‍.

അതിന് ആവശ്യമായ അനുഭവ സമ്പത്ത് എനിക്കുണ്ടെന്ന് തോന്നുന്നില്ല,'' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

അതിമാനുഷികമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലും കൂടുതല്‍ ആഗ്രഹം സാധാരണ മനുഷ്യരെ ബന്ധപ്പെട്ടുള്ള കഥാപാത്രം ചെയ്യാനാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

മക്കള്‍ സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് തന്റെ പിതാവ് കര്‍ഷകനായിരുന്നു. പക്ഷേ എനിക്കൊരിക്കലും കര്‍ഷകന്‍ ആകാന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. മക്കള്‍ക്ക് സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അത് അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in