ഹാപ്പി ബര്‍ത്ത് ഡേ സൂപ്പര്‍ ഹീറോ; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

ഹാപ്പി ബര്‍ത്ത് ഡേ സൂപ്പര്‍ ഹീറോ; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

നടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. പപ്പയെ അനനന്തമായി സ്‌നേഹിക്കുന്നുവെന്നും താങ്കളുടെ കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനുമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

ലോകം നിരന്തരം മമ്മുട്ടിയെ ആഘോഷിക്കുമ്പോള്‍ അക്കാര്യം ഞങ്ങള്‍ വീണ്ടുമോര്‍ത്തുകൊണ്ടേ ഇരിക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ഇതിനോടകം നിരവധി പേരാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നടന്‍ കമല്‍ഹാസന്‍ മലയാളത്തിലാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.

മമ്മൂട്ടിക്ക് എഴുപത് വയസായെന്ന് അറിയില്ലായിരുന്നുവെന്നും തന്നേക്കാള്‍ ഇളയതായിരിക്കുമെന്നാണ് കരുതിയതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയുടെ പ്രിയ കഥാപാത്രങ്ങള്‍ പങ്കുവെച്ചും, മമ്മൂട്ടി കഥകള്‍ പറഞ്ഞുമെല്ലാമാണ് ആരാധകര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in