ചെങ്കല്‍ചൂളയിലെ കുട്ടികള്‍ക്ക് മിനി പ്രൊഡക്ഷന്‍ യൂണിറ്റ് സമ്മാനിച്ച് ജയകൃഷ്ണന്‍; അടുത്ത വീഡിയോ സസ്‌പെന്‍സെന്ന് കുട്ടികള്‍

ചെങ്കല്‍ചൂളയിലെ കുട്ടികള്‍ക്ക് മിനി പ്രൊഡക്ഷന്‍ യൂണിറ്റ് സമ്മാനിച്ച് ജയകൃഷ്ണന്‍; അടുത്ത വീഡിയോ സസ്‌പെന്‍സെന്ന് കുട്ടികള്‍

ചെങ്കല്‍ചൂളയിലെ വൈറല്‍ പയ്യന്‍മാരെ ഞെട്ടിച്ച് നടന്‍ ജയകൃഷ്ണന്‍. കുട്ടികളെ അഭിനന്ദിക്കാന്‍ എത്തിയ ജയകൃഷ്ണന്‍ ഒരു ലക്ഷം രൂപയുടെ പ്രൈാഡക്ഷന്‍ യൂണിറ്റാണ് കൂട്ടികള്‍ക്ക് കൈമാറിയത്.

നടന്‍ സൂര്യയുടെ ജന്മദിനത്തില്‍ അയണ്‍ എന്ന സിനിമയിലെ ഗാനരംഗമാണ് ഇവര്‍ പുനരാവിഷ്‌കരിച്ചത്. ആന്‍ഡ്രോയ്ഡ് ഫോണില്‍ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികളെ നടന്‍ സൂര്യ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഷോട്ട് ഫിലിമുകളുള്‍പ്പെടെ നിര്‍മ്മിക്കാന്‍ കഴിയുന്ന മിനി പ്രൊഡക്ഷന്‍ യൂണിറ്റാണ് ജയകൃഷ്ണന്‍ കുട്ടികള്‍ക്ക് നല്‍കിയത്. നടന്‍ എന്ന നിലയില്‍ ആദ്യമായി അംഗീകാരം ലഭിച്ചത് ചെങ്കല്‍ചൂളയില്‍ നിന്നാണെന്ന് ജയകൃഷ്ണന്‍ പറഞ്ഞു.

അത് തനിക്ക് വലിയ പ്രോത്സാഹനമായിരുന്നെന്നും അതുകൊണ്ട് തന്നെ തനിക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ ഒരു കാര്യം ചെയ്യുകയായിരുന്നെന്നും ജയകൃഷ്ണന്‍ പറഞ്ഞു. പ്രോത്സാഹനത്തിന് കുട്ടികള്‍ നന്ദി പറഞ്ഞു.

അടുത്ത വീഡിയോ ഉടന്‍ പുറത്തുവരുമെന്നും സസ്‌പെന്‍സാണെന്നും കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു. ജിംബലൊക്കെ കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അത് കിട്ടിയതില്‍ സന്തോഷമെന്നും കുട്ടികള്‍ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in