നടന്‍ അനൂപ് മേനോന്റേ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; അഡ്മിനെമാറ്റി ഹാക്കര്‍മാര്‍ പേജില്‍ തമാശ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു

നടന്‍ അനൂപ് മേനോന്റേ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; അഡ്മിനെമാറ്റി ഹാക്കര്‍മാര്‍ പേജില്‍ തമാശ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു

കൊച്ചി: നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അനൂപ് മേനോന്‍ തന്നെയാണ് ഹാക്കിങ്ങ് നടന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നത്. നിലവില്‍ ഫേസ്ബുക്ക് പേജില്‍ അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് മകരം മറ്റൊരു ഫോട്ടോയാണ് ഉള്ളത്. പേജ് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഹാക്കിങ്ങ് നടന്ന കാര്യം ഫേസ്ബുക്ക് അധികൃതരെയും അറിയിച്ചിട്ടുണ്ട്.

പേജിന്റെ അഡ്മിനുകളെ നീക്കം ചെയ്ത ഹാക്കര്‍മാര്‍ ഇപ്പോള്‍ തമാശ വീഡിയോകളാണ് പേജില്‍ അപ്‌ലോഡ് ചെയ്യുന്നത്. അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജിന് ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ലൈക്കുണ്ട്.

The Cue
www.thecue.in