പരിവർത്തനം എങ്ങോട്ടെന്ന് ചോദ്യം; വർ​ഗീയ പരാമർശത്തിന് അനു സിതാരയുടെ മറുപടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

പരിവർത്തനം എങ്ങോട്ടെന്ന് ചോദ്യം; വർ​ഗീയ പരാമർശത്തിന് അനു സിതാരയുടെ മറുപടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് താഴെ വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് കയ്യോടെ മറുപടി നൽകി നടി അനുസിതാര. ഇതിനോടകം നിരവധി പേരാണ് വർ​ഗീയ കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്.

അനു സിതാര പെരുന്നാൾ ആശംസകൾ നേർന്ന് ഇട്ട വീഡിയോയിൽ ‘പരിവർത്തനം എങ്ങോട്ട് ?’ എന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇതിന് ‘മനുഷ്യനിലേക്ക്’ എന്നാണ് അനു മറുപടിനൽകിയത്. കയ്യടിയോടെയാണ് അനു സിതാരയുടെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

അനുവിന് പിന്തുണയുമായും നിരവധി പേർ മുന്നോട്ടു വന്നു. ‘മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയിൽ എല്ലാമുണ്ട്‘, എന്നാണ് ഒരു ആരാധകന്റെ കമന്റ്.

ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ സിനിമകളിലൂടെയാണ് അനു സിത്താര ശ്രദ്ധേയയായത്. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in