പൃഥ്വിക്ക് പിറന്നാളിന് 'ആടുജീവിതം' കേക്ക്; സര്‍പ്രൈസമായി സുപ്രിയ

പൃഥ്വിക്ക് പിറന്നാളിന് 'ആടുജീവിതം' കേക്ക്; സര്‍പ്രൈസമായി സുപ്രിയ

പൃഥ്വിരാജിന് 38ാം പിറന്നാള്‍ മധുരമായി സര്‍പ്രൈസ് കേക്ക്. പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതം സിനിമയുടെ തീമായിട്ടുള്ള കേക്കാണ് ഒരുക്കിയിരിക്കുന്നത്. ഭാര്യ സുപ്രിയയാണ് സര്‍പ്രൈസ് കേക്കിന് പിന്നില്‍.

കൊച്ചിയിലെ ദ ഷുഗര്‍ ഷിഫ്റ്റര്‍ ബേക്കേഴ്‌സാണ് ആടുജീവിതം തീമില്‍ കേക്ക് ഒരുക്കിയത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിലെ നജീബ് എന്ന പ്രവാസിയായാണ് പൃഥ്വിരാജ് വേഷമിടുന്നത്. കഥാപാത്രത്തിനായുള്ള പൃഥ്വിയുടെ തയ്യാറെടുപ്പുകളും യാത്രയും ശ്രദ്ധ നേടിയിരുന്നു.

ഇന്ദ്രജിത്തും പൂര്‍ണിമയും നസ്രിയയും പൃഥ്വിരാജിന് പുറന്നാളശംസകള്‍ നേര്‍ന്നു. ജന്‍മദിനാശംസകള്‍ സഹോദരാ, ഈ സൗഹൃദം ഞാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെയെന്നാണ് നസ്രിയയുടെ ആശംസ.

Related Stories

The Cue
www.thecue.in