പഴി തനിക്ക് മാത്രം, തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കെന്ന് മുല്ലപ്പള്ളി, ഉത്തരവാദിത്വമേറ്റ് ഉമ്മന്‍ചാണ്ടി

പഴി തനിക്ക് മാത്രം, തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കെന്ന് മുല്ലപ്പള്ളി, ഉത്തരവാദിത്വമേറ്റ് ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഉമ്മന്‍ചാണ്ടി. തോല്‍വിയുടെ പഴി ഒരാളില്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ലെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കെപിസിസി രാഷ്ട്രീയ കാര്യസമിതിയോഗത്തിലാണ് പ്രതികരണം.

കോണ്‍ഗ്രസിന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും മാറ്റണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്. ഹൈക്കമാന്‍ തീരുമാനം എന്ത് തന്നെയായാലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്നും നേതാക്കള്‍ വിലയിരുത്തി.

നേതൃമാറ്റമെന്ന ആവശ്യത്തില്‍ എ-ഐ ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുകയാണ്. കെ.സുധാകരനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി സൈബര്‍ സ്‌പേസില്‍ അണികളും എത്തിയിട്ടുണ്ട്. നേതൃമാറ്റം തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് കെ.സുധാകരനും കെ.മുരളീധരനും.

മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെ.സുധാകരനെയും പ്രതിക്ഷ നേതൃസ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് ആര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നതും വലിയ ചര്‍ച്ചയായിരുന്നു. സുധാകരന്റെ കാര്യത്തില്‍ എ ഗ്രൂപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in