ചങ്ങനാശേരി തമ്പുരാന്‍ ആനുകൂല്യമെല്ലാം വാങ്ങി നന്ദികേട് കാട്ടി: വെള്ളാപ്പള്ളി

ചങ്ങനാശേരി തമ്പുരാന്‍ ആനുകൂല്യമെല്ലാം വാങ്ങി നന്ദികേട് കാട്ടി:
വെള്ളാപ്പള്ളി

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും കെ.ടി ജലീലിന്റെയും അര്‍ഹമായ തോല്‍വിയെന്ന് എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസ് നേതൃത്വം ആനുകൂല്യമെല്ലാം സ്വന്തമാക്കിയ ശേഷം സര്‍ക്കാരിനോട് നന്ദികേട് കാട്ടിയെന്നും നടേശന്‍.

മേഴ്‌സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂര്‍ഷ്വാ സ്വഭാവം. എസ്എന്‍ഡിപിയെയും എസ്എന്‍ ട്രിസ്‌റിനെയും തള്ളിപ്പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും തിരുത്തിയാല്‍ അവര്‍ക്ക് നല്ലതാണ്. മന്ത്രി കെടി ജലീന്റേത് സാങ്കേതികമായ ജയം മാത്രമാണ്. കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. അത് കാന്തപുരത്തിന്റെ പിന്തുണയിലാണെന്നും വെള്ളാപ്പള്ളി.

വെള്ളാപ്പള്ളിയുടെ വാക്കുകള്‍

എന്‍.എസ്.എസ് നേതൃത്വം കാണിച്ചത് എന്താണ്. ഇടതുപക്ഷത്തില്‍ നിന്ന് മതശക്തികളും സവര്‍ണശക്തികളും നേടാനാകുന്നത് എല്ലാം നേടി. സാമുദായിക സംവരണമടക്കം എല്ലാം അവര്‍ നേടി. എല്ലാം നേടിയിട്ടും അവസാന നിമിഷം ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നെഞ്ചത്ത് കുത്തി. ആ കുത്തൊന്നും പിണറായി വിജയന് ഏറ്റോ. ചങ്ങനാശേരി തമ്പുരാന്‍ വ്യക്തിപരമായ ആനുകൂല്യം നേടിയെടുത്ത ആളാണ്. ആര് വന്നാലും മകള്‍ സിന്‍ഡിക്കേറ്റ് മെംബറാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ. എനിക്കും മക്കളും മരുമക്കളും ഉണ്ട്. ആനുകൂല്യം വാങ്ങി സുഖം അനുഭവിക്കുന്ന ആളാണ്. നന്ദികേടേ അതാണ് ചങ്ങനാശേരി. ചങ്ങനാശേരി പറയുന്നത് അനുയായികള്‍ കേട്ടില്ല.

മലപ്പുറം മന്ത്രിയായാണ് കെ.ടി.ജലീല്‍ മാറിയത്. എല്ലാവരുടെയും മന്ത്രിയയായില്ല. ഇരുന്ന കസേരയില്‍ ന്യായവും ധര്‍മ്മവും സ്ഥാപിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഷോക്ക് ട്രീറ്റ്‌മെന്റ് കിട്ടിയത്. കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ സന്തോഷമുണ്ട്. ആലപ്പുഴ ജില്ലയിലെ ഒരു കോണ്‍ഗ്രസുകാരെയും ഈ വീട്ടില്‍ കയറ്റില്ലായിരുന്നു ഒരു തെറ്റും ചെയ്യാത്ത എന്നെ ദ്രോഹിച്ചവരാണ് ആലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍. ഊരുവിലക്ക് നടത്തിയിരുന്നു. എന്റെ താപവും ദുഖവും ജനം അറിഞ്ഞു, ഒറ്റ എണ്ണത്തെ ജയിപ്പിച്ചില്ല.

Related Stories

No stories found.
logo
The Cue
www.thecue.in