തൃത്താല എം.ബി.രാജേഷിന്, ജനവിധി അംഗീകരിക്കുന്നുവെന്ന് വി.ടി ബല്‍റാം

തൃത്താല എം.ബി.രാജേഷിന്, ജനവിധി അംഗീകരിക്കുന്നുവെന്ന് വി.ടി ബല്‍റാം

തൃത്താലയില്‍ സിറ്റിംഗ് എം.എല്‍.എ വി.ടി. ബല്‍റാമിനെതിരെ എം.ബി രാജേഷിന് അട്ടിമറി വിജയം. രണ്ടായിരത്തിലേറെ ലീഡ് നേടി അവസാന റൗണ്ടില്‍ അട്ടിമറി ജയത്തിലേക്ക് രാജേഷ് എത്തിയതോടെ ജനവിധി അംഗീകരിക്കുന്നതായി വി.ടി ബല്‍റാം. ഇക്കുറി ശ്രദ്ധാകേന്ദ്രമായിരുന്ന മണ്ഡലം കൂടിയായിരുന്നു തൃത്താല.

തൃത്താല തിരിച്ചുപിടിക്കാന്‍ സിപിഐഎം നിയോഗിച്ചത് പാര്‍ട്ടിയിലെ ശക്തമായ സാന്നിധ്യമായ എം.ബി രാജേഷിനെ ആയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ ഏറെ വാദപ്രതിവാദങ്ങള്‍ക്ക് ഇടം തുറന്ന പോരാട്ടവുമായിരുന്നു തൃത്താലയിലേത്. എകെജിക്ക് നേരെ വിടി ബല്‍റാം മുമ്പ് സോഷ്യല്‍ മീഡിയ അധിക്ഷേപമുള്‍പ്പെടെ മണ്ഡലത്തില്‍ ചര്‍ച്ചയാക്കി

അവസാന റൗണ്ടില്‍ എല്‍ഡിഎഫ് മേല്‍കൈയുള്ള ബൂത്തുകളിലെ വോട്ടുകള്‍ അവശേഷിക്കെ ഫേസ്ബുക്കില്‍ പരാജയം സമ്മതിച്ച് ബല്‍റാമിന്റെ കുറിപ്പെത്തി. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍- വി ടി ബല്‍റാം

രണ്ടുപതിറ്റാണ്ടുകാലം തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിച്ച മണ്ഡലം തിരിച്ചുപിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് ഇടതുപക്ഷം. 2011 ലാണ് യുവത്വത്തിന്റെ കരുത്തുമായെത്തിയ വി ടി ബല്‍റാം അട്ടിമറി വിജയം നേടി തൃത്താല പിടിച്ചെടുത്തത്. പിന്നീട് മണ്ഡലത്തിന്റെ സജീവ സാന്നിധ്യമായി വിടി ബല്‍റാം മാറിയിരുന്നു. ഇരുമുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുണ്ട് തൃത്താലയില്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളില്‍ ഇടതിനായിരുന്നു നേട്ടമെങ്കിലും കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ.

No stories found.
The Cue
www.thecue.in