നേമത്ത് വി ശിവൻകുട്ടിക്ക് ലീഡ്; മുരളീധരൻ മൂന്നാം സ്ഥാനത്ത്

നേമത്ത്  വി ശിവൻകുട്ടിക്ക്  ലീഡ്; മുരളീധരൻ മൂന്നാം സ്ഥാനത്ത്

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്ക് 2330 വോട്ടുകളുടെ ലീഡ്. ആദ്യ എട്ട് റൗണ്ടുകൾ എണ്ണിയപ്പോൾ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനായിരുന്നു ലീഡ്. ഒൻപതും പത്തും റൗണ്ട് എണ്ണിയപ്പോളാണ് ലീഡ് നില മാറിമറിഞ്ഞത്. പതിനൊന്നാമത്തെ റൗണ്ടിലും ലീഡ് നിലനിർത്തുവാൻ വി ശിവൻകുട്ടിയ്‌ക്ക്‌ സാധിച്ചു. ഇനിയുള്ള നാല് റൗണ്ടുകളാണ് നിർണ്ണായകമാകുന്നത്.

ന്യൂനപക്ഷ വോട്ടുകൾ വിഘടിച്ചുപോകുമെന്ന് സിപിഎം ഭയന്നിരുന്നുവെങ്കിലും അതുണ്ടായില്ലെന്നാണ് മണ്ഡലത്തിൽ നിന്ന് ലഭിക്കുന്ന വിവരം. മുതിര്‍ന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് നേമം അടക്കം മൂന്ന് സീറ്റിലായിരുന്നു ബിജെപി വോട്ടെണ്ണി തുടങ്ങിയത് മുതൽ മുന്നിലുണ്ടായിരുന്നത്. തൃശ്ശൂരിൽ മുന്നിലുണ്ടായിരുന്ന നടനും എംപിയുമായ സുരേഷ് ​ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ സിപിഐ സ്ഥാനാർത്ഥി ബാലചന്ദ്രനാണ് മുന്നിലുള്ളത്. പാലക്കാട് മെട്രോമാൻ ഇ ശ്രീധരനെ പിന്നിലാക്കി യുഡിഎഫിന്റെ ഷാഫി പറമ്പിൽ വിജയത്തിലേക്ക് എത്തിക്കൊണ്ടിയിരിക്കുകയാണ്.

No stories found.
The Cue
www.thecue.in