കുന്നത്തുനാട്ടിൽ ട്വിന്റി-20 മൂന്നാം സ്ഥാനത്ത്

കുന്നത്തുനാട്ടിൽ ട്വിന്റി-20 മൂന്നാം സ്ഥാനത്ത്

നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട് ട്വിന്റി-20. കുന്നത്തുനാട്ടില്‍ ട്വന്റി-20 മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഡോ. സുജിത് പി. സുരേന്ദ്രനായിരുന്നു ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി വി പി സജീന്ദ്രൻ ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയ ട്വന്റി-20 ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലം കൂടിയായിരുന്നു കുന്നത്തുനാട്.

No stories found.
The Cue
www.thecue.in