ചാനൽ ചർച്ചകളിൽ വോട്ടെണ്ണൽ ദിനത്തിൽ പങ്കെടുക്കില്ലെന്ന് കോണ്ഗ്രസ്

ചാനൽ ചർച്ചകളിൽ വോട്ടെണ്ണൽ ദിനത്തിൽ പങ്കെടുക്കില്ലെന്ന് കോണ്ഗ്രസ്

വോട്ടെണ്ണല്‍ ദിനത്തില്‍ ടെലിവിഷന്‍ ചാനലുകളിലെ തിരഞ്ഞെടുപ്പിൽ സംവാദത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ ഫലം അറിയുന്നതിന് മുന്നോടിയായാണ് കോണ്‍ഗ്രസ് തീരുമാനം വ്യക്തമാക്കിയത്.

രാജ്യത്തെ കോവിദഃ രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വിജയങ്ങളും നഷ്ടങ്ങളും ചർച്ച ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിച്ചു. അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

No stories found.
The Cue
www.thecue.in