ഉമ്മന്‍ചാണ്ടി പുതുപ്പള്ളി പള്ളിയില്‍, ഹരിപ്പാട് ക്ഷേത്രത്തിലെത്തി ചെന്നിത്തല, ക്ഷേത്രദര്‍ശനവുമായി കുമ്മനവും

ഉമ്മന്‍ചാണ്ടി പുതുപ്പള്ളി പള്ളിയില്‍, ഹരിപ്പാട് ക്ഷേത്രത്തിലെത്തി ചെന്നിത്തല, ക്ഷേത്രദര്‍ശനവുമായി കുമ്മനവും

സംസ്ഥാനത്തിന്റെ രാഷ്ട്രീയ വിധി തീരുമാനിക്കുന്ന നിർണ്ണായക ദിനത്തിൽ ആരാധനാലയങ്ങൾ സന്ദർശിച്ച് നേതാക്കൾ. കൗണ്ടിംഗ് കേന്ദ്രങ്ങളെല്ലാം സജീവമായിരിക്കെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഒറ്റയ്ക്കാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

കോൺഗ്രസ് മുതിർന്ന നേതാവ് ഉമ്മന്‍ ചാണ്ടി രാവിലെ തന്നെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയിലെത്തി പ്രാർത്ഥന നടത്തി. പുതുപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് അദ്ദേഹം പള്ളിയിലെത്തിയത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൗണ്ടിംഗ് കേന്ദ്രത്തിലെ തയാറെടുപ്പുകളും ഉമ്മന്‍ ചാണ്ടി വിലയിരുത്തിയിരുന്നു.

നേമത്തെ എൻഡിഎ സ്ഥാനാർഥിയും കുമ്മനം രാജശേഖരൻ രാവിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. വിജയപ്രതീക്ഷയിലാണെന്നും എല്ലായിടത്തും ബിജെപി നല്ല മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.