കേരളം ആര്  ഭരിക്കുമെന്ന് തീരുമാനിക്കുന്നത് താനും ബിജെപിയുമെന്ന് പി സി ജോർജ്; ബിജെപിക്ക് നേമം സീറ്റ് മാത്രമേ കിട്ടൂ

കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത് താനും ബിജെപിയുമെന്ന് പി സി ജോർജ്; ബിജെപിക്ക് നേമം സീറ്റ് മാത്രമേ കിട്ടൂ

കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത് താനും ബിജെപിയും ചേർന്നാണെന്ന് പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്. പതിനിയാരം മുതല്‍ അമ്പതിനായിരം വരെ ഭൂരിപക്ഷം നേടി താന്‍ പൂഞ്ഞാറില്‍ ജയിക്കുമെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. എക്‌സിറ്റ് പോളിൽ വിശ്വാസമില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേർത്തു.

യുഡിഎഫിന് 68 സീറ്റ് കിട്ടും. എല്‍ഡിഎഫിന് 70 സീറ്റ് കിട്ടും. ബിജെപിക്ക് ഒരു സീറ്റ് കിട്ടും. ഒരു സീറ്റ് പിസി ജോര്‍ജിനും കിട്ടും. ആര് ഭരിക്കണമെന്ന് ഞങ്ങള്‍ ആലോചിച്ചോളാം. ബിജെപിക്ക് അഞ്ച് സീറ്റുവരെ കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിരുന്നു. കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് നൂറു ശതമാനം വിശ്വസിച്ചിരുന്നു. പക്ഷെ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമം സീറ്റ് മാത്രമേ കിട്ടൂ എന്നാണ്

പിസി ജോര്‍ജ്

ആരെല്ലാം എന്തെല്ലാം നുണപ്രചാരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാര്‍ ജനങ്ങള്‍ തന്റെ കൂടെ കാണും. ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം എന്നെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരരെ തെറ്റിദ്ധരിപ്പിച്ച് കുറേയേറെ വോട്ട് പോയിട്ടുണ്ട്. എന്നാല്‍ അത്തരം തെറ്റിദ്ധാരണകളെല്ലാം മാറുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

No stories found.
The Cue
www.thecue.in