പിണറായി മുഖ്യമന്ത്രിയാകണമെന്ന് 45%, ചെന്നിത്തല ഇ ശ്രീധരനും പിന്നില്‍

kerala assembly election 2021 exit poll result
kerala assembly election 2021 exit poll result

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരണമെന്ന് നിര്‍ദേശിച്ചത് 45 ശതമാനം പേരെന്ന് ഇന്ത്യാടുഡേ ആക്‌സിസ് സര്‍വേ. ഉമ്മന്‍ചാണ്ടിയെ 27 ശതമാനം പേര്‍ നിര്‍ദേശിച്ചു. ബിജെപിയുടെ ഇ.ശ്രീധരനെ 5 ശതമാനം പേര്‍ നിര്‍ദേശിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ നിര്‍ദേശിച്ചത് വെറും നാല് ശതമാനം. ഇന്ത്യാടുഡേ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തിനൊപ്പമാണ് ഈ സര്‍വേ.

കേരളത്തില്‍ അമ്പത് ശതമാനം മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്നും യുഡിഎഫ് 45 ശതമാനം മുസ്ലിം വോട്ടുകള്‍ നേടുമെന്നും എന്‍ഡിഎക്ക് 3 ശതമാനം വോട്ടുകളുണ്ടാകുമെന്നും സര്‍വേ. ക്രിസ്ത്യന്‍ വോട്ടുകളില്‍ 44 ശതമാനം എല്‍ഡിഎഫിന്, 43 ശതമാനം യുഡിഎഫിന്.

എല്‍ഡിഎഫ് തരംഗമുണ്ടാകും, 120 സീറ്റുകള്‍ വരെ നേടും

സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമെന്ന് ഇന്ത്യാടുഡേ ടിവിയുടെ എക്‌സിറ്റ് പോള്‍. 104 മുതല്‍ 120 സീറ്റ് വരെയാണ് ഇന്ത്യാടുഡേയുടെ പ്രവചനം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം. എന്‍ഡിഎ 2 സീറ്റുകള്‍ വരെ നേടാം. ഇന്ത്യാടുഡേയും ആക്‌സിസ് മൈ ഇന്ത്യയും ചേര്‍ന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയത്.

എല്‍ഡിഎഫ് 47 ശതമാനം വോട്ടുകള്‍ നേടും. യുഡിഎഫ് 38 ശതമാനം വോട്ടുകള്‍ നേടും. എന്‍ഡിഎയുടെ വോട്ട് ശതമാനം 12 ശതമാനമായി ചുരുങ്ങും.

റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍

റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ സര്‍വേയില്‍ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് പ്രവചനം. റിപ്പബ്ലിക്-സിഎന്‍എക്‌സ് സര്‍വേയില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകളാണ് റിപ്പബ്ലിക് പ്രവചിക്കുന്നത്. എന്‍ഡിഎ ഒന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടും.

Related Stories

No stories found.
logo
The Cue
www.thecue.in