മമ്മൂട്ടിക്ക് കൊമ്പുണ്ടോയെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ;തിക്കും തിരക്കുമുണ്ടാക്കി  ആരാധകര്‍, മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി

മമ്മൂട്ടിക്ക് കൊമ്പുണ്ടോയെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ;തിക്കും തിരക്കുമുണ്ടാക്കി ആരാധകര്‍, മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി

വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഇരുവരും വോട്ടു ചെയ്യാനായി എത്തിയത്. എന്നാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകാരെ ബിജെപി പ്രവർത്തകർ തടഞ്ഞു.

മമ്മൂട്ടിക്ക് കൊമ്പുണ്ടോയെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ;തിക്കും തിരക്കുമുണ്ടാക്കി  ആരാധകര്‍, മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി
'മേക്ക് ഇറ്റ് കൗണ്ട്’; വോട്ട് ചെയ്ത് നടൻ പൃഥ്വിരാജ്

തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. മമ്മൂട്ടി വോട്ടു ചെയ്യാന്‍ കയറിയപ്പോള്‍ തൊട്ടു പിന്നാലെ മാധ്യമപ്രവര്‍ത്തകരും സ്‌കൂളിലേക്ക് കയറി. മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നതിനിടയിലായിരുന്നു തൃക്കാക്കര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എസ്. സജിയുടെ ഭാര്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്തത്

മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ എന്ന് സ്ഥാനാർത്ഥിയുടെ ഭാര്യ ചോദിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. മമ്മൂട്ടിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. അടുത്തിടെ താമസം മാറിയ മമ്മൂട്ടിയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ലാതിരുന്നത് മൂലമാണ് വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്തത്.

No stories found.
The Cue
www.thecue.in