പിണറായി വിജയനാണ് ഏറ്റവും വലിയ അസുരനെന്ന് കെ സുരേന്ദ്രൻ; പിണറായിയുടെ അസുര ഗണങ്ങൾ ശബരിമലയിൽ ചെയ്ത പ്രവർത്തികൾ ജനം മറക്കില്ല

പിണറായി വിജയനാണ് ഏറ്റവും വലിയ അസുരനെന്ന് കെ സുരേന്ദ്രൻ; പിണറായിയുടെ അസുര ഗണങ്ങൾ ശബരിമലയിൽ ചെയ്ത പ്രവർത്തികൾ ജനം മറക്കില്ല

അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരിന് ഒപ്പമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏറ്റവും വലിയ അസുരൻ മുഖ്യമന്ത്രി പിണറായി വിജയനാണ്.  പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയിൽ ചെയ്ത നീചമായ കാര്യങ്ങൾ  വോട്ടര്‍മാര്‍ വീണ്ടും ഓ‍ര്‍മ്മിക്കുമെന്ന് കരുതിയാണ് അദ്ദേഹം ശബരിമല വിഷയത്തിൽ മലക്കം മറിഞ്ഞതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ഇത് ജനം വിശ്വസിക്കില്ല. പിണറായി ദുര്‍ബലനാണ്. അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ഇന്നത്തെ വാക്കുകളിൽ കണ്ടത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് വന്നപ്പോൾ എല്ലാ നിലപാടും മാറ്റുകയാണ് അദ്ദേഹം ചെയ്തതതെന്നും സുരേന്ദ്രൻ പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ശബരിമല മുന്‍നിര്‍ത്തിയുള്ള പ്രതികരണത്തിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പില്‍ സമദൂരസിദ്ധാന്തമെന്ന പ്രഖ്യാപിത നിലപാട് വിട്ട് ഭരണമാറ്റമുണ്ടാകുമെന്നായിരുന്നു ജി.സുകുമാരന്‍ നായരുടെ പ്രതികരണം. വിശ്വാസികള്‍ക്ക് പ്രതിഷേധമുണ്ടായെന്നും അത് വോട്ടാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന് പ്രതികരിച്ചത്.

പിണറായി വിജയനാണ് ഏറ്റവും വലിയ അസുരനെന്ന് കെ സുരേന്ദ്രൻ; പിണറായിയുടെ അസുര ഗണങ്ങൾ ശബരിമലയിൽ ചെയ്ത പ്രവർത്തികൾ ജനം മറക്കില്ല
സമദൂരം വിട്ടു, ഭരണമാറ്റം ഉണ്ടാകണമെന്ന് സുകുമാരന്‍ നായര്‍

അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്. പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണത്. അതിനാല്‍ അയ്യപ്പഭക്തനായ ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയുമെന്ന് വിശ്വസിക്കാനാകില്ല. ഇടതുജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടും. ഇപ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in