'ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത്'; തൃപ്പൂണിത്തുറയിൽ ശബരിമല കർമ്മ സമിതിയുടെ പേരിൽ പോസ്റ്ററുകൾ

'ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത്'; തൃപ്പൂണിത്തുറയിൽ ശബരിമല കർമ്മ സമിതിയുടെ പേരിൽ പോസ്റ്ററുകൾ

തൃപ്പൂണിത്തുറയിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കർമസമിതിയുടെ പേരിൽ പോസ്റ്ററുകൾ. 'ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്' എന്നെഴുതിയ പോസ്റ്ററുകൾ ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തുറയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍റെ പോസ്റ്ററുകൾക്ക് മുകളിലും ഈ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.

'ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത്'; തൃപ്പൂണിത്തുറയിൽ ശബരിമല കർമ്മ സമിതിയുടെ പേരിൽ പോസ്റ്ററുകൾ
മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കുവാൻ എൽഡിഎഫ് പിന്തുണയ്ക്കുമോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

എന്നാൽ ഇത്തരമൊരു പോസ്റ്ററിനെക്കുറിച്ച് അറിവില്ലെന്ന് ശബരിമല കർമ്മ സമതി നേതാക്കൾ പറഞ്ഞു. വോട്ട് മറിക്കാനുള്ള യുഡിഎഫിന്‍റെ അടവാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണൻ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാർഥി കെ ബാബുവും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയിൽ ബിജെപിയുടെ വോട്ട് കൂടി സ്വന്തം പാളയത്തിലേക്ക് ആക്കാനുള്ള യുഡിഎഫ് നീക്കമാണെന്നാണ് ബിജെപിയുടെ ആരോപണം .

No stories found.
The Cue
www.thecue.in