ജനാധിപത്യപരമായി രാജ്യത്ത് ഏക സിവില്‍ കോഡും ജനസംഖ്യാനിയന്ത്രണ പദ്ധതികളും നടപ്പിലാക്കും; സുരേഷ്‌ഗോപി

ജനാധിപത്യപരമായി രാജ്യത്ത് ഏക സിവില്‍ കോഡും ജനസംഖ്യാനിയന്ത്രണ പദ്ധതികളും നടപ്പിലാക്കും; സുരേഷ്‌ഗോപി

രാജ്യത്ത് ഏകസിവില്‍ കോഡ് നിയമവും ജനസംഖ്യാ നിയന്ത്രണവും ബിജെപി നടപ്പില്‍ വരുത്തുമെന്ന് തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മികച്ച ഭരണം കാഴ്ച വെക്കുമെന്നും ബിജെപിയുടെ കഴിവ് മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ ഭരണം നോക്കിയാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം.

‘എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഞങ്ങള്‍ ഏക സിവില്‍ കോഡ് കൊണ്ടു വരും. ജനസംഖ്യാനിയന്ത്രണത്തിനുള്ള പദ്ധതികളും നടപ്പിലാക്കും. എല്ലാ ജനാധിപത്യപരമായി. ഞങ്ങളെ തെരഞ്ഞെടുക്കൂ. ഞങ്ങളുടെ മികച്ചത് നിങ്ങള്‍ക്ക് നല്‍കും. ഞങ്ങളുടെ കഴിവും പ്രാപ്തിയും മനസ്സിലാവണമെങ്കില്‍ ഒരു അവസരം ഞങ്ങള്‍ക്ക് നല്‍കൂ. ബിജെപി അധികാരത്തിന്റെ ശക്തി മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കേന്ദ്രഭരണം നിങ്ങള്‍ വിലയിരുത്തണം. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ആരായിരിക്കും മുഖ്യമന്ത്രിയായിരിക്കുമെന്നത് പാര്‍ട്ടി തീരുമാനിക്കും. ഇ ശ്രീധരന്‍ മികച്ച ചോയ്‌സാണ്' സുരേഷ്‌ഗോപി പറഞ്ഞു.

രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡ് ആണെന്നും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in