പിണറായി വിജയന്‍ ഏകാധിപതിയെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

പിണറായി വിജയന്‍ ഏകാധിപതിയെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഏകാധിപത്യ ഭരണത്തിന് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്തയും ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും ഹൈദരലി തങ്ങള്‍. റിപ്പോര്‍ട്ടര്‍ ചാനലിലാണ് പ്രതികരണം.

ലീഗ് യുഡിഎഫിലെ പ്രബലകക്ഷിതന്നെയാണ്.. അര്‍ഹമായ സീറ്റ് എന്തായാലും ലീഗിന് അവകാശപ്പെട്ടാതാണ്. എന്‍.ഡി.എയിലേക്കുള്ള ലീഗിന്റെ പ്രവേശനം ഒരു കാലത്തും നടക്കുന്ന കാര്യമല്ല. മുസ്ലിംലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് നേതൃത്വം ആലോചിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാകും.

കോണ്‍ഗ്രസിന്റെ മതേതര ശക്തി വീണ്ടും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. ഓരോ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ലീഗ് ശക്തി വര്‍ധിപ്പിക്കുകയാണെന്നും ഹൈദരലി തങ്ങള്‍.

No stories found.
The Cue
www.thecue.in