'സീറ്റുകളുടെ കാര്യത്തില്‍ ഉറപ്പിച്ചോളൂ. യുഡിഎഫ് സെഞ്ച്വറി അടിക്കും'; ആത്മവിശ്വാസത്തോടെ മുല്ലപ്പള്ളി രാമചന്ദ്രൻ

'സീറ്റുകളുടെ കാര്യത്തില്‍ ഉറപ്പിച്ചോളൂ. യുഡിഎഫ് സെഞ്ച്വറി അടിക്കും'; ആത്മവിശ്വാസത്തോടെ മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 55 ശതമാനത്തിലേറെ പുതുമുഖങ്ങളും യുവതലമുറയും പിന്നെ പരിചയ സമ്പന്നരുമുള്ള ഒന്നാം തരം സ്ഥാനാര്‍ത്ഥി പട്ടികയാണ് കോൺഗ്രസ്സിന്റേതെന്നും ജനങ്ങളുമായി ആശയ സംവാദം നടത്തി തയ്യാറാക്കിയ പ്രകടന പത്രിക ജനകീയ സ്വഭാവവുമുള്ളതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മലയാള മനോരമയോട് പറഞ്ഞു.

'സീറ്റുകളുടെ കാര്യത്തില്‍ ഉറപ്പിച്ചോളൂ. യുഡിഎഫ് സെഞ്ച്വറി അടിക്കും'; ആത്മവിശ്വാസത്തോടെ മുല്ലപ്പള്ളി രാമചന്ദ്രൻ
മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍; ജയസാധ്യത മാത്രം മുന്‍നിര്‍ത്തി പട്ടികയെന്ന് കോണ്‍ഗ്രസ് നേതൃത്വം

മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ

‘സീറ്റുകളുടെ കാര്യത്തില്‍ ഉറപ്പിച്ചോളൂ. യുഡിഎഫ് സെഞ്ച്വറി അടിക്കും. 55 ശതമാനത്തിലേറെ പുതുമുഖങ്ങളും യുവതലമുറയും പിന്നെ പരിചയ സമ്പന്നരുമുള്ള ഒന്നാം തരം സ്ഥാനാര്‍ത്ഥി പട്ടികയാണ് ഞങ്ങളുടേത്. ജനങ്ങളുമായി ആശയ സംവാദം നടത്തി തയ്യാറാക്കിയ പ്രകടന പത്രിക ജനകീയ സ്വഭാവവുമുള്ളതാണ്. അത് വോട്ടെടുപ്പിലും പ്രതിഫലിക്കും. ഇപ്പോള്‍ നടക്കുന്ന സര്‍വ്വേകളില്‍ ഒന്നും വിശ്വാസമില്ല. ജനങ്ങളാണ് യജമാനന്മാര്‍ അവരുടെ സര്‍വ്വേ ഏപ്രില്‍ 6 നാണ്.

2014 ല്‍ ലോക്‌സഭയിലേക്ക് ഞാന്‍ മത്സരിക്കുമ്പോള്‍ ജയിക്കുമെന്ന് ഒരു സര്‍വ്വേയും പ്രവചിച്ചിരുന്നില്ല. സർവേകളിൽ ഞാൻ ജയിക്കില്ലെന്ന് പറഞ്ഞപ്പോഴെല്ലാം ഞാന്‍ ജയിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 16-17 സീറ്റുകള്‍ വരെ സര്‍വ്വേകള്‍ പ്രവചിച്ചിരുന്നു. എത്ര കിട്ടി. കേവലം ഒന്ന്.

യുഡിഎഫിന്റെ ക്യാപ്റ്റന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെത് കൂട്ടായ നേതൃത്വമല്ലേ, എല്ലാവരും ഒറ്റകെട്ടായി മുന്നോട്ട് പോവുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Related Stories

No stories found.
The Cue
www.thecue.in